in

സർക്കാരിന്റെ ഓണകിറ്റ് വിതരണത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

സംസ്ഥാനത്ത് ഓണത്തിന് മുന്നോടിയായി 11 അവശ്യസാധനങ്ങൾ അടങ്ങിയ സൗജന്യകിറ്റ് ആഗസ്റ്റ് 5 മുതൽ വിതരണം ചെയ്ത് തുടങ്ങും. ഇതിന് മുമ്പ് സാധനങ്ങൾ പായ്ക്ക് ചെയ്ത് തയ്യാറാക്കാൻ ഭക്ഷ്യപൊതു വിതരണ വകുപ്പ് സിവിൽ സപ്ളൈസ് വകുപ്പിനെ ചുമതലപ്പെടുത്തി.

എ.എ.വൈ,​മുൻഗണനാ വിഭാഗക്കാർക്ക് (മഞ്ഞ,​പിങ്ക് കാ‌ർഡുകൾ)​ 5 മുതൽ 15 വരേയും മുൻഗണനേതര സബ്സിഡി വിഭാഗത്തിൽ (നീല)​ പെട്ടവർക്ക് 16 മുതൽ 20 വരേയും മുൻഗണനേതര നോൺ സബ്സിഡി വിഭാഗത്തിലുള്ളവർക്ക് (വെള്ള)​ 21 മുതൽ 25 വരേയുമാണ് കിറ്റ് വിതരണം ചെയ്യുക.കിറ്റ് തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഉണ്ടാകുന്ന അനുബന്ധ ചെലവുകൾ സാധന വിലയുടെ 10 ശതമാനത്തിൽ കൂടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ഭക്ഷ്യവകുപ്പിന്റെ ഉത്തരവിൽ പറയുന്നു.

പലതരം കാർഡ് ഉടമകളും നമ്മുടെ ഈ കേരളത്തിൽ ഏറെ പേരുണ്ട്, ആയതിനാൽ നല്ല രീതിയിൽ തന്നെ തിരക്ക് റേഷൻകടകളിൽ അനുഭവപ്പെടാം, അതുകൊണ്ട് നേരത്തെ പറഞ്ഞത് പോലെ നിങ്ങൾക്ക് പറഞ്ഞിരിക്കുന്ന വിതരണ തീയതികളിൽ തന്നെ പോയി കിറ്റ് കൈപ്പറ്റണമെന്ന് ഒന്നുകൂടി ഓർമിപ്പിക്കുന്നു, അല്ലാത്തപക്ഷം കിറ്റ് ലഭിക്കുകയില്ല, ഒപ്പം വൻ പേർക്കും റേഷൻകടകളിൽ വന്നു ചേരും.

Written by admin

ഇന്റർനെറ്റ് വേണ്ട നമ്മുടെ ഫോണിനെ ടിവിയാക്കാം

ഫോണിലെ പാസ്സ് വേഡ് മറന്നുപോയാൽ ഇക്കാര്യങ്ങൾ ചെയ്യുക