തൃശൂര്‍ : തൃശൂര്‍ നഗരത്തിന്റെ വികസനത്തിനായി എംപി ഫണ്ടില്‍ നിന്നും ഒരു കോടി അനുവദിച്ച് സുരേഷ് ഗോപി. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ജില്ലയ്ക്ക് വേണ്ടി നിരവധി സഹായങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പിനിടെ തൃശൂര്‍ നഗരത്തിന്റെ വികസനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് സുരേഷ് ഗോപി ജനങ്ങള്‍ക്ക് വാദ്ഗാനം ചെയ്തിരുന്നു.
തൃശൂരിനോട് കാണിക്കുന്ന സ്നേഹത്തിനും പരിഗണനയ്ക്കും മേയര്‍ എംപിയോട് നന്ദി അറിയിക്കുകയാണെന്നാണ് കത്തില്‍ പറയുന്നത്. സുരേഷ് ഗോപി തന്നെ ഈ കത്ത് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
നഗരത്തിന്റെ വികസനത്തിനായി ഒരു കോടി നല്‍കിയതില്‍ തൃശൂര്‍ മേയര്‍ എം.കെ. സാജന് സുരേഷ് ഗോപിക്ക് നന്ദി അറിയിച്ചിട്ടുണ്ട്. തൃശൂര്‍ പൗരാവലിയും കോര്‍പ്പറേഷനും നന്ദി അറിയിക്കുന്നു. ശക്തന് തമ്ബുരാന് നഗറിലെ പച്ചക്കറി- മീന്‍ മാര്‍ക്കറ്റ് കോംപ്ലക്സുകളുടെ സമഗ്ര വികസനത്തിനുള്ള പ്രോജക്ട് കോര്പ്പറേഷന് തയ്യാറാക്കി സുരേഷ് ഗോപിക്ക് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് തൃശൂരിൽ നിന്നും ജനവിധി തേടിയ സുരേഷ്ഗോപിക്ക് വിജയിക്കാൻ സാധിച്ചിരുന്നില്ല. പരാജയമായിരുന്നു ഫലമെങ്കിലും തൃശൂരിനെ കൈവിടാൻ സുരേഷ് ഗോപി തയ്യാറായില്ല. ജില്ലയ്ക്ക് വേണ്ടതെല്ലാം തന്നാൽ കഴിയുന്ന അവിധം എം.പി ചെയ്തിരുന്നു. തൃശൂരിന്റെ വികസനത്തിന് എംപി എന്ന നിലയിൽ സഹായം എത്തിക്കുമെന്ന് അദ്ദേഹം തിരഞ്ഞെടുപ്പിന് ശേഷം അറിയിച്ചിരുന്നു. ഈ വാഗ്ദാനം ആണ് സുരേഷ് ഗോപി ഇപ്പോൾ പാലിച്ചിരിക്കുന്നത്.