in

വളരെ എളുപ്പത്തിൽ ഉരുള കിഴങ്ങ് വീട്ടിൽ തന്നെ കൃഷി ചെയ്യാം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഉരുളകിഴങ്ങ് കൃഷി ചെയ്യാനായി കിളിർത്ത് മുള വന്ന നല്ല കേട് വരാത്ത കിഴങ്ങുകൾ തിരഞ്ഞെടുക്കുക .. ഇങ്ങനെ മുള വന്ന വിത്തുകൾ കടകളിൽ നിന്ന് നോക്കി വാങ്ങുക .. ഇനി അങ്ങനെ മുള വന്ന വിത്തുകൾ കിട്ടുന്നില്ലെങ്കിൽ , വിത്തിന് വേണ്ടി കുറച്ച് ഉരുളകിഴങ്ങുകൾ എടുത്തിട്ട് , ഇരുട്ട് റൂമിൽ ഒരു ചണ ചാക്ക് കൊണ്ട് മൂടി സൂക്ഷിച്ചാൽ 20 ദിവസം കൊണ്ട് മുള വരും . ഈ മുള വന്ന കിഴങ്ങുകൾ 4 പീസായി മുറിക്കുക , ഓരോ പീസിന് കുറഞ്ഞത് ഒരു മുളയെങ്കിലും ഉണ്ടാകണം . കിളച്ച്‌ വൃത്തിയാക്കിയ മണ്ണിൽ അടിവളമായി ചാണകപ്പൊടി , വേപ്പിൻ പിണ്ണാക്ക് എന്നിവ മിക്സ് ചെയ്ത് ഓരോ കിഴങ്ങ് പീസും മുള മുകളിലേക്ക് വരുന്ന രീതിയിൽ നിശ്ചിത അകലത്തിൽ നടാവുന്നതാണ് .. അടുപ്പിച്ച് നടരുത് .. ആഗസ്റ്റ്‌- സെപ്‌തംബർ, ഒക്ടോബർ മാസങ്ങളാണ് നടാൻ പറ്റിയ സമയം .വിത്തു കിഴങ്ങ്‌ നട്ട്‌ 30 ദിവസം കഴിഞ്ഞും, 70 ദിവസം കഴിഞ്ഞും ചുവട്ടിൽ മണ്ണ്‌ കൂട്ടേണ്ടതാണ്‌. വേരുകൾ അധികം ആഴത്തിലേക്ക്‌ വളരാത്തതിനാൽ കൂടെ കൂടെയുള്ള ജലസേചനം ആവശ്യമാണ്‌.

വേപ്പിൻപിണ്ണാക്ക് ചേർത്താൽ നിമാവിരകളെ അകറ്റാം. ചാരം കൂടുതലായി കൊടുക്കുക. രണ്ടാഴ്ച കൂടുമ്പോൾ വിവിധ ജൈവവളങ്ങൾ കൊടുക്കുക. നന്നായി വളർന്ന് തടങ്ങൾ മുഴുവനായി പച്ചപ്പ്‌ മൂടിയാൽ തടത്തിൽ രണ്ടിഞ്ച് കനത്തിൽ മേൽമണ്ണ് കയറ്റികൊടുക്കണം: ഇല മുറിക്കുന്ന പുഴക്കളുടെ ആക്രമണം തടയാൻ ഏകദേശം മൂന്നുമാസങ്ങൾ കഴിയുമ്പോൾ വേപ്പെണ്ണ മിശ്രിതം മുൻകൂറായി തളിക്കുക.

വിവിധ ഇനങ്ങളുടെ സ്വഭാവമനുസരിച്ച് 80 മുതൽ 120 ദിവസങ്ങൾ വരെ കാത്തിരുന്ന് വിളവെടുക്കാം….. ഉരുളകിഴങ്ങ് കൃഷി ചെയ്ത് വിജയിച്ച പലരുടെയും ഫോട്ടോയുടെയും വിവരണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ പോസ്റ്റ് തയ്യാറാക്കിയത് .. ഓരോ ഫോട്ടോയും ശ്രദ്ധിച്ചാൽ എങ്ങനെ കൃഷി ചെയ്യാം എന്ന് മനസ്സിലാക്കാം … താല്പര്യമുള്ളവർ ഒരു കിലോ കിഴങ്ങ് കൊണ്ട് പരീക്ഷിക്കുക .. ഗ്രോബാഗിൽ ആണെങ്കിൽ പകുതി മണ്ണ് ന റ ച്ച് വിത്ത് നടുക .. പിന്നെ മണ്ണ് കൂട്ടികൊടുക്കുക .. മണ്ണിൽ നടുന്നതാണ് വിളവ് കൂടുതൽ കിട്ടാൻ നല്ലത് .. കിഴങ്ങ് പറിച്ച് കഴിഞ്ഞ് വെയിൽ ഏൽപ്പിക്കരുത് .. തണലത്ത് വെച്ച് വൃത്തിയാക്കി എടുക്കുക…

Written by admin

സ്റ്റെപ്പിനി ടയറുകൾ ഇനി വാഹനങ്ങളിൽ വേണ്ട : പകരം പുതുിയ നിർദ്ദേശം

ഇന്റർനെറ്റ് വേണ്ട നമ്മുടെ ഫോണിനെ ടിവിയാക്കാം