ഒരുപാട് കാലമായി മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങി നിൽക്കുന്ന നടിയാണ് കാർത്തിക കണ്ണൻ. സിനിമയിൽ കൂടിയാണ് താരം അഭിനയ ജീവിതത്തിൽ എത്തുന്നത് എന്നാൽ താരത്തെ പ്രേക്ഷകർ ഇഷ്ടപ്പെടാൻ ആരംഭിക്കുന്നത് സീരിയലിൽ എത്തിയതിന് ശേഷമാണ്. ഇന്നും ഒരുപിടി മികച്ച കഥാപാത്രങ്ങൾ സീരിയലിൽ അഭനയിച്ചു വരുകയാണ് താരം.
ഛായാഗ്രഹകനായ കണ്ണൻ ആണ് തരത്തിന്റെ ഭർത്താവ്. ഇപ്പോൾ ഇതാ തന്റെ ജീവിതത്തെ കുറിച്ചും അഭിനയത്തെ കുറിച്ചും തുറന്ന് പറയുകയാണ് താരം. ഏതാണ്ട് താൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്. എന്നാൽ താൻ കുടുതലും ആൾക്കാരുടെ മനസിൽ കയറിയത് അപ്പച്ചി കഥാപാത്രങ്ങൾ ചെയ്തു തുടങ്ങിയതോട് കൂടിയാണ്. അതുകൊണ്ട് തന്നെ എല്ലാവരും തന്നെ ഇന്നും വിളിക്കുന്നത് ആ അപ്പച്ചിയെന്ന പേരാണ്. ഒരുപാട് പ്രണയങ്ങൾ ഉണ്ടായിട്ടും എന്നാൽ ഇതുവരെ തനിക്ക് ഒരു തേപ്പും കിട്ടിയില്ല മറിച്ച് താൻ ആണ് അങ്ങോട്ട് തേപ്പ് നൽകിയത് എന്നും കാർത്തിക വെളിപ്പെടുത്തി.
അതൊക്കെ ആ സമയത്ത് ഉണ്ടക്കുന്ന രസകരമായ ഓർമകൾ ആണെന്നും നമ്മൾ എല്ലാവരും മരിക്കും വരെയും പ്രണയിക്കണം എന്നും താരം കൂട്ടിചേർത്തു. ഒരുപാട് വൺ സൈഡ് പ്രണയം ഉണ്ടായിട്ടുണ്ട് എങ്കിലും ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ആദ്യമായി പ്രണയിക്കുന്നത്. എന്നാൽ അത് പോയപ്പോഴും പിന്നെ ഇഷ്ട്ടം പോലെ പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രണയം എന്ന വികാരം നലൊരു ഫീലാണ് നമ്മുടെ ഉളിലെ സന്തോഷങ്ങളും മനസും എല്ലാം നല്ല ഫ്രഷ് ആക്കും എന്നാൽ പ്രണയം വഴിവിട്ട് പോകാതെയും സൂക്ഷിക്കണം എന്നും താരം അവസാനം കൂട്ടിച്ചേർത്തു.