മലയാള സിനിമയിൽ ഒരുപാട് ആരാധകരുള്ള താരമാണ് മിയ ജോർജ്.ടെലിവിഷൻ ഷോകളിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് ടെലിവിഷൻ മേഖലയിൽ തിളങ്ങിയ താരം വൈകാതെ തന്നെ സിനിമയിലും തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു.2010 ൽ പുറത്തിറങ്ങിയ സ്മോൾ ഫാമിലി എന്ന സിനിമയിൽ അഭിയിച്ചു കൊണ്ടാണ് താരം തന്റെ സിനിമ കരിയർ ആരംഭിക്കുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് വലുതും ചെറുതുമായി ഒരുപാട് സിനിമയിലും താരം അഭിനയിച്ചു.
ചേട്ടായിസ് എന്ന മലയാള സിനിമയിൽ കൂടിയാണ് താരം തന്റെ ലീഡിങ് റോളിൽ ആദ്യമായി എത്തുന്നത്.ആ സിനിമയ്ക്ക് ശേഷം താരത്തിന്റെ അഭിനയ ജീവിതം തന്നെ മാറിമറിയുകയായിരുന്നു.പിന്നീട് അങ്ങോട്ട് താരത്തിന്റെ വിജയ പാതയാണ് മലയാളികൾ കണ്ടത്ത്.മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക് സിനിമയിലും താരം അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് വിവാഹതിയാവുന്നത്.അതിന് ശേഷം താരം സിനിമയിൽ നിന്നും ഇടവേള എടുക്കുകയൂം ചെയ്തിരുന്നു.ഏതാനും മാസങ്ങൾക്ക് മുൻപ് താരത്തിന് ഒരു കുട്ടി ജനിക്കുകയൂം ശേഷം താരത്തിന്റെ ശരീര ഭാരം കൂടുകയും വണ്ണം വെക്കുകയും ചെയ്തിരുന്നു അതിന്റെ ചിത്രങ്ങൾ എല്ലാം തന്നെ താരം സോഷ്യൽ മീഡിയിൽ പങ്കുവെയ്ച്ചിരുന്നു.
എന്നാൽ ഇപ്പോൾ ഇതാ തന്റെ വണ്ണം എല്ലാം കുറച്ചു കൊണ്ട് സൈസ് സിറോയിൽ എത്തിയിരിക്കുകയാണ് താരം.സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.പ്രസവ ശേഷം താരം വീണ്ടും അഭിനയ ലോക്കത്ത് തിരിച്ചുവരവ് നടത്താനിരിക്കുകയാണ് താരം.എന്തയാലും താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.