in

ഉറക്കമില്ലാതെ ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ എങ്കിൽ ഈ പാനീയം കുടിക്കൂ

ഓരോ ദിവസവും ആറു മണിക്കൂറിൽ കുറവ് ഉറങ്ങുന്നവരുടെ ആരോഗ്യപ്രശ്‌നങ്ങൾ സാധാരണ ഉറക്കം ലഭിക്കുന്നവരിൽ നിന്ന് രണ്ടിരട്ടി കൂടുതലാണെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. ആരോഗ്യകരമായ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവർ ആറുമണിക്കൂർ നിർബന്ധമായും ഉറങ്ങണമെന്നാണ് കണ്ടെത്തൽ. ശരീരവേദനകൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്കും മരുന്നായി നിർദ്ദേശിക്കാൻ സാധിക്കുക ഉറക്കമാണ്. ഉറക്കം വേദനകൾ കുറയ്ക്കാൻ സഹായിക്കും. മാത്രമല്ല ശരീരത്തിനും പ്രത്യേകിച്ച്‌ കരൾ മുതൽ തലച്ചോർ വരെയുള്ള ആന്തരികാവയവങ്ങൾക്കുള്ള വിശ്രമമാണ് ഉറക്കം പ്രദാനം ചെയ്യുന്നത്.

പ്രായം, തിരക്കുകൾ, ജോലിയുടെയും ബിസിനസിന്റെയും ടെൻഷൻ എന്നിവയെല്ലാം പെട്ടെന്നുള്ള ഉറക്കം കെടുത്തി കളയുന്ന ഘടകങ്ങളാണ്. എന്നാൽ ചില കാര്യങ്ങൾ ശീലിച്ചാൽ കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും കാര്യങ്ങൾ എല്ലാം ഭംഗിയായി നടത്താനും കഴിയും. ഉറക്കം ലഭിക്കാത്തവാർക്കായി ഇതാ ഒരു ഉത്തമ പാനീയം. ഇതിന് ആവശ്യമായത് വലിയ ഉള്ളിയുടെ തോലാണ്. ഈ ഒരു മെത്തേഡ് പരീക്ഷിച്ചു വിജയിച്ച ഒരു രീതിയാണ്. ആദ്യമായി ഒരു പാത്രത്തിൽ വലിയ ഉള്ളിയുടെ തോൽ എടുക്കുക. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എടുക്കുന്ന വലിയ ഉള്ളിയുടെ തോൽ നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക. കാരണം ഇതിൽ മാലിന്യങ്ങളും വിഷാംശങ്ങളും അടങ്ങിയിരിക്കാൻ സാധ്യതയുണ്ട് അതിനാൽ വെള്ളത്തിലിട്ടു വെച്ച് ഒരു 10 മിനിറ്റിന് ശേഷം കഴുകിയെടുക്കുക. കീടാണുക്കൾ പോയി കിട്ടാൻ ഒരല്പം ഉപ്പ് ചേർത്ത വെള്ളത്തിൽ മുക്കി വയ്ക്കാൻ ശ്രദ്ധിക്കുക.

കഴുകിയതിന് ശേഷം ഒരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് ഈ ഉള്ളിയുടെ തോൽ തിളപ്പിച്ചെടുക്കുക. ഇത് നന്നായി തിളപ്പിച്ച് കുറുകി വരാൻ അനുവദിക്കുക. കുറുകിവരുമ്പോൾ തോറും വെള്ളത്തിൻറെ നിറം മഞ്ഞ കളർ ആയി മാറുന്നതാണ്. അങ്ങനെ വെള്ളം നന്നായി കുറുകി വരുമ്പോൾ നല്ല ഓറഞ്ച് നിറത്തിലുള്ള നിറമായി ഈ വെള്ളം മാറും. ഈ പാനീയം ആണ് കുടിക്കേണ്ടത്. ഇതിൽ നമ്മുടെ നാവിന് രുചി കിട്ടുവാനായി അല്പം കൽക്കണ്ടം അല്ലെങ്കിൽ ശർക്കര ഉപയോഗിക്കാം.

Written by admin

വിദ്യാർഥികൾക്ക് സബ്‌സിഡി നിരക്കിൽ ലാപ്‌ടോപ്പ്; വിദ്യാശ്രീ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ ഇങ്ങനെ

നാല് ലക്ഷം രൂപ ലഭിക്കുന്ന ലൈഫ് ഭവന നിർമ്മാണ പദ്ധതിയിലേക്ക് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ