in

വിദ്യാർഥികൾക്ക് സബ്‌സിഡി നിരക്കിൽ ലാപ്‌ടോപ്പ്; വിദ്യാശ്രീ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ ഇങ്ങനെ

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ പഠനപ്രക്രിയ കൂടുതൽ ഫലപ്രദമാക്കുന്നതിന് കുട്ടികൾക്ക് ലാപ്‌ടോപ്പ് വിതരണംചെയ്യുന്ന പദ്ധതി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് മുഖേന നടപ്പാക്കുന്നതിന് മന്ത്രിസഭായോ​ഗം നേരത്തെ അനുമതി നൽകിയിരുന്നു. ഇപ്പോളിതാ പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തായി.

വിദ്യാശ്രീ’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. 15,000 രൂപ സലയും 500 രൂപ മാസ അടവുമുള്ള 30 മാസത്തെ സമ്പാദ്യപദ്ധതി ഇതിനുവേണ്ടി കെഎസ്എഫ്ഇ ആരംഭിക്കും. കുടുംബശ്രീയുമായി ചേർന്നാണ് ഇത് പ്രവാർത്തികമാക്കുക. പദ്ധതിയിൽ ചേർന്ന് മൂന്നുമാസം മുടക്കം തവണകൾ അടക്കുന്നവർക്ക് 15,000 രൂപ പരമാവധി വിലയുള്ള ലാപ്‌ടോപ്പ് കെഎസ്എഫ്ഇ മുഖേന വായ്പയായി നൽകും. വായ്പയുടെ പലിശ 4 ശതമാനം കെഎസ്എഫ്ഇയും 5 ശതമാനം സർക്കാരും വഹിക്കും. ഈ പദ്ധതി വഴി ലാപ്പ്‌ടോപ്പ് വാങ്ങുന്ന കുട്ടികൾക്ക് വിവിധ വകുപ്പുകളുടെയും സർക്കാർ ഏജൻസികളുടെയും സന്നദ്ധസംഘടനകളുടെയും സബ്‌സിഡി ലഭ്യമാക്കാനും ശ്രമിക്കും.

ഇത്തരം പദ്ധതിയിൽ ചേരാനായി ചില യോഗ്യതകൾ പറയുന്നു, അതിൽ ആദ്യത്തേത് അപേക്ഷക കുടുംബശ്രീയിൽ അംഗമായിരിക്കണം, കൂടാതെ സി.ഡി.എസ്സിൽ ചേർന്നിട്ട് മിനിമം 6 മാസമെങ്കിലും ആയിരിക്കണം. ഇവ രണ്ടും ആയാൽ ഈ പദ്ധതിയിൽ അംഗങ്ങളാകാം.

ഇതിൽ അംഗങ്ങളായി കഴിഞ്ഞാൽ 15000 രൂപ, 500 രൂപ വച്ച് 30 അടവുകൾ അടക്കേണ്ടതുണ്ട്, അങ്ങനെ കൃത്യമായി അടയ്ക്കുന്നവർക്ക് ഓരോ ഒൻപതു മാസം കഴിയുമ്പോഴും അടുത്ത അടവ് കെഎസ്എഫ്ഇ തന്നെ വഹിച്ചുകൊള്ളും, എന്നാൽ അടവ് തെറ്റിച്ചാൽ 12% പലിശ ഈടാക്കുന്നതായിരിക്കും.

ഇങ്ങനെ അടച്ചു മൂന്നാമത്തെ മാസം ആയിരിക്കും നമുക്ക് ലാപ്ടോപ്പിൽ ലഭിക്കുക, സംസ്ഥാനത്തെ ഐടി വകുപ്പിൻറെ കീഴിൽ ഉള്ള ഏജൻസി മുഖേനയാണ് ലാപ്ടോപ്പ് ലഭിക്കുന്നത്, 13000 രൂപയുടെ അടുത്തുവരുന്ന ലാപ്ടോപ് ആണെന്നാണ് വിവരം കിട്ടിയിരിക്കുന്നത്, പിന്നെ 15,000 രൂപ അടയ്ക്കുന്നത് എന്തിനാണെന്ന് വെച്ചാൽ 750 രൂപ ഇതിലെ കമ്മീഷനാണ് അത് നിങ്ങളുടെ നിശ്ചിത അയൽക്കൂട്ടത്തിന് ലഭിക്കുന്നതാണ്, ബാക്കിയുള്ള 1250 രൂപ ഈ ചിട്ടി ക്ലോസ് ചെയ്യുന്ന സമയത്ത് നിങ്ങൾക്ക് തന്നെ നൽകുന്നതായിരിക്കും.

Written by admin

ഞൊട്ടാ ഞൊടിയൻ വെറും കാട്ടുപഴമല്ല, അറിയാം ​ഗുണങ്ങൾ

ഉറക്കമില്ലാതെ ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ എങ്കിൽ ഈ പാനീയം കുടിക്കൂ