ഇഷാനും സൂര്യയും മലയാളികള്‍ക്ക് സുപരിചിതരാണ്. ട്രാന്‍സ്ജന്‍ഡര്‍ ആയ ഇരുവരുടെയും വിവാഹം വളരെ ആഘോഷമായിട്ടാണ് നടന്നത്. ഇപ്പോള്‍ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇരുവരും. തങ്ങളുടെ ആദ്യ കണ്‍മണിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. ജീവിതത്തില്‍ നേരിട്ട പല വെല്ലുവിളികളെ കുറിച്ചും ഇവര്‍ പറയുന്നുണ്ട്.
ഒരുപാട് ആണുങ്ങള്‍ ഇഷ്ടമാണ് വിവാഹം കഴിക്കാം എന്നൊക്കെ പറഞ്ഞിട്ടുണ്ട്. അതൊക്കെ റൂമിനുള്ളിലും ആരും കേള്‍ക്കാതെയൊക്കെ ആയിരുന്നു. പക്ഷെ ഈ പറഞ്ഞ ആണുങ്ങള്‍ എല്ലാം എന്നോട് പറഞ്ഞിരിക്കുന്നത് എനിക്കല്ലേ അറിയാവുന്നത്.-സൂര്യ പറഞ്ഞു. ഇവറ്റകളുടെ പ്രണയമൊക്കെ മൂന്ന് മാസങ്ങള്‍ മാത്രമേ കാണുകയുള്ളു എന്ന് ഈ പറഞ്ഞവരുടെ മുന്നിലാണ് മാട്രിമോണിയല്‍ കോളങ്ങളില്‍ ട്രാന്‍സിനു ഒരു കോളം തന്നെ ക്രിയേറ്റ് ചെയ്ത് കൊണ്ട് ഞങ്ങള്‍ക്കൊരു ചരിത്രം സൃഷ്ടിക്കാന്‍ സാധിച്ചത്. തിരിഞ്ഞ് ചിന്തിക്കുമ്പോള്‍ അഭിമാനവും സന്തോഷവും തോന്നുന്നതായി സൂര്യ പറയുന്നു.
പക്ഷേ അന്തസ്സോടെ നാലാള്‍ അറിഞ്ഞ് കൊണ്ട് പോകാമെന്ന് പറഞ്ഞത് എന്റെ ഇക്ക മാത്രമാണ്. വലിയ കാര്യമായി തോന്നി. പിന്നെ നല്ല സൗഹൃദം ഉണ്ടായിരുന്നു അത് പിന്നീട് പ്രണയമായി മാറുകയായിരുന്നു. കണ്ണുകള്‍ കൊണ്ട് ഞങ്ങള്‍ രണ്ടുപേരും പ്രണയിച്ചിട്ടുണ്ട്. ശക്തമായ ബന്ധമാണ് ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നത് എന്ന് തിരിച്ചറിഞ്ഞപ്പോള്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പക്ഷെ ഞങളുടെ വിവാഹത്തെ പലരും എതിര്‍ത്തിരുന്നു. ട്രാന്‍സ് മെന്‍ ആയിട്ടുള്ള ആളല്ലേ. എന്തിനാണ് കല്യാണം കഴിക്കുന്നത്. നിനക്ക് ആണുങ്ങളെ കിട്ടില്ലേ എന്നൊക്കെ പലരും ചോദിച്ചിരുന്നു. പലര്‍ക്കും ഞങ്ങളുടെ സ്വകാര്യം കാര്യങ്ങള്‍ അറിയാനാണ് താല്പര്യം. വിവാഹം കഴിഞ്ഞ പിറ്റേ ദിവസം എന്റെ സഹോദരി തന്നെ ചോദിച്ച ചോദ്യം പറയാതെ വയ്യ. ”നിങ്ങളുടെ ആദ്യരാത്രി എങ്ങനെ ആയിരുന്നു എന്നായിരുന്നു ആ ചോദ്യം. പുറത്തു ഒരാള്‍ ആയിരുന്നു എങ്കില്‍ വഴക്ക് ഉണ്ടാക്കാവുന്ന ചോദ്യമായിരുന്നു. എന്നെ സംബന്ധിച്ച് അത് ഒരുപാട് സന്തോഷമാണ് നല്‍കിയത്. കാരണം സാധാരണക്കാരില്‍ സാധാരണക്കാരിയായ എന്റെ സഹോദരി അത് ചിന്തിച്ചു എങ്കില്‍ ഇന്ത്യയിലെ ഓരോ വ്യക്തികളും എങ്ങനെ ചിന്തിച്ചിട്ടുണ്ടാകും.