മരണത്തിലേക്കുള്ള യാത്രക്ക് മുന്‍പ് മുന്‍ മിസ് കേരള അന്‍സി കബീര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് അറംപറ്റിയതു പോലെയായെന്ന് സുഹൃത്തുക്കള്‍. ‘പോകാനുള്ള സമയമായി’ (It’s time to go) എന്നാണ് അന്‍സി കബീര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. പച്ചപ്പ് നിറഞ്ഞ സ്ഥലത്തുകൂടി നടക്കുന്ന വീഡിയോ പങ്കുവെച്ചാണ് അന്‍സി ഇങ്ങനെ കുറിച്ചത്.വിശ്വസിക്കാനാകുന്നില്ലെന്ന് ഈ വീഡിയോക്ക് താഴെ സുഹൃത്തുക്കള്‍ കുറിച്ചു. മരണത്തിലേക്കുള്ള യാത്ര ഒരുപാടു നേരത്തെയായി. അന്‍സി മരണം മുന്‍കൂട്ടി കണ്ടതുപോലെ എന്നാണ് ചിലരുടെ പ്രതികരണം.
അതേസമയം വാഹനാപകടത്തില്‍ മകള്‍ മരിച്ച വിവരം അറിഞ്ഞ മാതാവ് വി ഷം കഴിച്ചു. ഇന്ന് രാവിലെ വൈറ്റിലയില്‍ വാഹനാപകടത്തില്‍ മരിച്ച ആലംകോട് പാലാംകോണം സ്വദേശിയും മുന്‍ മിസ് കേരളയുമായ ആന്‍സി കബീറിന്റെ മാതാവ് റസീനയാണ് വിവരമറിഞ്ഞതിനെത്തുടര്‍ന്ന് വിഷം കഴിച്ചത്. റസീനയെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അടുത്ത 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. ആന്‍സി ഏക മകളാണ്.
വൈറ്റിലയിലുണ്ടായ അപകടത്തില്‍ മുന്‍ മിസ് കേരളയായ ആന്‍സിക്ക് പുറമെ റണ്ണറപ്പായിരുന്ന അഞ്ജന ഷാജനും മരിച്ചിരുന്നു. എറണാകുളം വൈറ്റിലയില്‍ വച്ച് ബൈക്കില്‍ ഇടിച്ച ഇവരുടെ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. 2019 ലെ മത്സരത്തിലെ വിജയിയും റണ്ണറപ്പുമാണ് ആന്‍സിയും അഞ്ജനയും. 25കാരിയായ ആന്‍സി തിരുവനന്തപുരം ആലംകോട് സ്വദേശിയാണ്. 26കാരിയായ അഞ്ജന തൃശൂര്‍ സ്വദേശിയുമാണ്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം.
വൈറ്റില ഹോളിഡേ ഇന്നിന് മുന്നിലാണ് അപകടമുണ്ടായത്. ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതാണ് അപകടകാരണമെന്നാണ് വ്യക്തമാകുന്നത്. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. നാല് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നിലഗുരുതരമാണ്. ഇരുവരും എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 2019ലെ മിസ് കേരളയായിരുന്ന അന്‍സി കബീര്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനിയാണ്. 2019ലെ തന്നെ മിസ് കേരള റണ്ണറപ്പായ അഞ്ജന ഷാജന്‍ തൃശൂര്‍ സ്വദേശിനിയാണ്.