കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ഭാര്യ ഭർത്താവാണ് ഇഷാനും സൂര്യയും. ഏതാണ്ട് നാല് വർഷം മുമ്പ് 2018ലാണ് രണ്ടുപേരും ഒന്നിച്ചു ജീവിക്കാൻ വേണ്ടി തീരുമാനിക്കുന്നത്. രണ്ട് പേരുടെയും വീട്ടുകാരുടെ പൂർണ സമ്മതത്തോട് കൂടിയാണ് രണ്ടുപേരും പരസ്പരം താലിചാർത്തിയത്. ഇപ്പോൾ ഇരുവരും ഒരു കുഞ്ഞിനായുള്ള ചികത്സയിലാണ്. ട്രാൻസ്‌ജെൻഡർ ആയത്കൊണ്ട് തന്നെ സ്പെഷ്യൽ ആക്ട് പ്രകാരമായിരുന്നു രജിസ്റ്റർ നടത്തിയത്.
വിവാഹംകഴിക്കാൻ വേണ്ടി തീരുമാനിച്ചപ്പോൾ പല ഭാഗങ്ങളിൽ നിന്നും ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരിന്നു. ഏറിയാൽ ഒരു മാസം മാത്രമെ നിങ്ങളുടെ ബന്ധം ഉണ്ടാവുകയുള്ളൂ എന്നുവരെ പറഞ്ഞിട്ടുണ്ട് എന്നാലവരോട് പറയുകയാണ് ഇപ്പോൾ സന്തോഷകരമായ നാല് വര്ഷങ്ങൾ പിന്നിട്ടുഎന്നത്. എന്നാൽ മതം പോലുള്ള ചില പ്രശ്നങ്ങൾ ഇന്നും ഞങ്ങളെ അലട്ടുന്നുണ്ട് എന്ന് ഒരു ഇന്റർവ്യൂയിൽ രണ്ടുപേരും പറഞ്ഞിരുന്നു.
വിവാഹം കഴിക്കാമെന്ന് ആദ്യം മനസ്സ് തുറന്ന് പറഞ്ഞത് ഇക്കയാണ്. ട്രാൻസ്ജെൻഡരായ ഓരോ വെക്തിക്കും സ്വപ്നം കാണാൻ പോലും പറ്റാത്ത സ്വപ്നമായിരുന്നു ആ സമയത് വിവാഹം. ആ കാലത്താണ് ഇക്ക വിവാഹം കഴിക്കാം എന്ന കാര്യത്തെ കുറിച്ച് പറയുന്നത്. ആ സംഭവമാണ് പിന്നീട് ഒന്നിച്ചു ജീവിക്കാൻ വേണ്ടി സഹായിച്ചത്. അതിന് മുൻപ് പ്രണയം ഒരുപാട് ഉണ്ടായിരുന്നു എന്നാൽ ആരും ഇക്കയെ പോലെ ധൈര്യം കാണിച്ചിട്ടില്ല. കത്തുകളിൽ കൂടിയാണ് ഇക്ക പ്രണയം തുറന്ന് പറഞ്ഞത് അങ്ങനെയാണ് രണ്ടുപേരും തമ്മിൽ പ്രണയിക്കാൻ തുടങ്ങുന്നത്. രണ്ടുപേരും പരസ്പരം മനസിലാക്കിയാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം പലരും സ്വകാര്യകാര്യങ്ങളെക്കുറിച്ചു വരെ ചോദിച്ചിട്ടുണ്ട്. എന്നാൽ വിവാഹം കഴിഞ്ഞ് പിറ്റേദിവസം അനിയത്തിയുടെ ചോദ്യം ഇങ്ങനെയായിരുന്നു എങ്ങനെ ഉണ്ടയിരുന്നു നിങ്ങളുടെ ഫസ്റ്റ് നൈറ്റ് എന്നാണ് ആ ചോദ്യം അൽപം നാണവും അതിലേറെ സന്തോഷവും നൽകിയിരുന്നു. അനിയത്തി ആയത്കൊണ്ട് മാത്രമാണ് അന്ന് അവിടെ അടി നടക്കാത്തത് എന്നും രണ്ട് പേരും വെളിപ്പെടുത്തി.