മോഹൻലാൽ നായകനായി അണിയറയിൽ ഒരുങ്ങുന്ന ഒരു ബിഗ് ബജറ്റ് ചിത്രം ആണ് ആറാട്ട്. ഇതിനകം തന്നെ സിനിമയുടെ വാർത്തകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇതിന്റെ ട്രൈലെർ സോഷ്യൽ മീഡിയയിൽ വൻ തരംഗം തന്നെ ഉണ്ടാക്കിയിരുന്നു. കോവിഡ് മഹാമാരിയിൽ മലയാള സിനിമ ലോകം മുഴുവനും പ്രതിസന്ധിയിൽ കൂടിയാണ് മുന്നോട് പോവുന്നത്. ഇനി തിയേറ്ററുകൾ പണ്ടത്തെ പോലെ ആൾകാർ കയറണം എങ്കിൽ മോഹൻലാൽ ചിത്രം എത്തണം എന്നാണ് സിനിമയിലെ ഒട്ടുമിക്ക പ്രവർത്തകരും പറയുന്നത്. അതിന് വേണ്ടി മോഹൻലാൽ ആരാധകർ കാത്തിരിക്കുന്ന രണ്ട് സിനിമകളാണ് പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ബി ഉണ്ണികൃഷ്ണന്റെ ആറാട്ട്.
എന്നാൽ കോവിഡ് കാരണം ഈ രണ്ട് സിനിമയുടെ റീലിസ് തീയതി നീണ്ടു പോവുകയാണ്. ആറാട്ട് ഓണത്തിന് തിയേറ്ററുകളിൽ എത്തും എന്നാണ് റിപ്പോർട്ട് ഉണ്ടായത്. എന്നാൽ ഇപ്പോൾ ആറാട്ടിന്റെ റീലിസ് തിയതി വീണ്ടും മാറ്റി നിർത്തുകയാണ്. എന്നാൽ ഓണത്തിന് മരയ്ക്കാർ റിലീസ് ചെയ്യും എന്നാണ് ഇപ്പോൾ മരയിക്കാറിന്റെ അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
ഇപ്പോൾ ആറാട്ടിന്റെ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ആറാട്ടിന്റെ പുതിയ റീലിസ് തിയതി പുറത്ത് വിട്ടിരിക്കുകയാണ്. ചിത്രം പൂജ അവധിക്ക് തിയേറ്ററിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. അങ്ങനെ ആണെകിൽ ഒക്ടോബർ 14nu ചിത്രം തിയേറ്ററിൽ എത്തും എന്നും സംവിധയകൻ അറിയിച്ചു. എന്തയാലും സിനിമയികായി കാത്തിരിക്കുകയാണ് ആരാധകർ.ബിഗ് ബജറ്റിൽ ഒരുക്കിയ ഈ ചിത്രത്തിന് കാത്തിരിക്കുകയാണ്. നെയ്യാറ്റിൻക്കര ഗോപൻ എന്ന കഥാപാത്രം ആണ് മോഹൻലാൽ അവതരിപികുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു.