മലയാള സിനിമയിൽ ഒരുപാട് നല്ല വേഷങ്ങൾ ചെയ്തു ഫലിപ്പിച്ച താരമാണ് ആനുശ്രീ. ഡൈമൻഡ് നെക്ക്ലെസ് എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ കൂടിയാണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ആരെയും കൊതിപ്പിക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തിന്റെ എറ്റവും വലിയ ശക്തി.ആദ്യകാലങ്ങളിൽ ശാലീന വേഷങ്ങളായിരുന്നു താരം അധികവും അഭിനയിച്ചത്.
ഇന്നിപ്പോൾ മലയാള സിനിമയിൽ ഏറ്റവും തിരക്കുള്ള ഒരു താരം കൂടിയാണ് മലയാള സിനിമയിൽ ഒട്ടുമിക്ക എല്ലാ താരങ്ങളുടെ കൂടെയും താരം അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ തുടക്ക കാലത്ത് സിമ്പിൾ വേഷങ്ങൾ ആണ് താരം ചെയ്തിരുന്നത് എന്നാൽ ഇപ്പോൾ ഗ്ലാമർ വേഷങ്ങളും താരം ചെയുന്നുണ്ട്. അഭിനയത്തിൽ എന്നത് പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. താരത്തിന്റെ എല്ലാചിത്രങ്ങളും വിശേഷങ്ങളും നിരന്തരമായി താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.
സിനിമയിൽ താൻ എത്തിയില്ലെങ്കിൽ എവിടെയെങ്കിലും ഒരു ഷോപ്പിൽ സെയിൽസ് ഗേളായി ജോലി ചെയേണ്ടി വരുമായിരുന്നു എന്ന് താരം ഒരിക്കൽ പറഞ്ഞിരുന്നു. എന്നാൽ തന്റെ ഉള്ളിലെ ഒരു വേദനയാണ് പുലിമുരുകൻ എന്ന സിനിമ എന്നാണ് അനുശ്രീ ഇപ്പോൾ പറയുന്നത്. മലയാള സിനിമയിൽ കളക്ഷൻ റെക്കോർഡുകൾ നേടിയ മോഹൻലാൽ സിനിമയായിരുന്നു പുലിമുരുകൻ.
ഇതിൽ ലാലേട്ടന്റെ ഭാര്യയുടെ വേഷം ചെയ്യാൻ അദ്യം തീരുമാനിച്ചത് അനുശ്രീയെ ആയിരന്നു. എന്നാൽ പിന്നീട് ആണ് ആ വേഷം കമാലിനിക്ക് നൽകിയത്. എന്തെക്കെയോ കാരണങ്ങൾ കൊണ്ട് ആ വേഷം തനിക്ക് ചെയ്യാൻ സാധിച്ചില്ല. ടീവിയിൽ സിനിമ കാണുമ്പോൾ ഒരുപാട് വിഷമം ഉണ്ടാവാറുണ്ട് എന്നും അനുശ്രീ വെളിപ്പെടുത്തിയിരുന്നു. കൈയിൽ ഒരു സർജറി നടന്നത് കൊണ്ടാണ് അന്ന് സിനിമയിൽ അഭിനയിക്കാൻ പറ്റാത്തത് എന്നാണ് താരം പറഞ്ഞത്. അതിന് ശേഷം ഒപ്പം എന്ന സിനിമയിൽ അദേഹത്തിന്റെ കൂടെ അഭിനയിച്ചു എന്നാൽ പോലും ഇന്നും ഒരു തീരാ വേദനയാണ് പുലിമുരുകൻ.