in ,

കുറുമ്പുകാട്ടി വാശിപിടിച്ച് കാവ്യയുടെ അടുത്ത് മഹാലക്ഷ്മി!

ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളായ ദിലീപിന്റെയും കാവ്യമാധവനെറയും പ്രിയപുത്രി മഹാലക്ഷ്മിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മഹാലക്ഷ്മി ആദ്യമായി എഴുത്തിനിരുത്തിയ ദിനത്തോടനുബന്ധിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കുറുമ്പുകാട്ടി മഹാലക്ഷ്മി കരയുന്നതും ചിരിക്കുന്നതും ഒക്കെയാണ് ചിത്രങ്ങളിൽ ഉള്ളത്. ദിലീപിനൊപ്പം ഉള്ള ചിത്രങ്ങളാണ് പുറത്തുവിട്ടത്.

മഹാലക്ഷ്മിയുടെ പിറന്നാളും ആഘോഷമാക്കിയത് കുറച്ചുദിവസം മുമ്പാണ്, എഴുത്തിനിരുത്തിയത് സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ ദിലീപ് പങ്കുവച്ചിരുന്നു. ദിലീപും മഹാലക്ഷ്മിയും കാവ്യയും മീനാക്ഷിയും കൂടിയായിരുന്നു എഴുത്തിന് ഇരുത്തിക്കാൻ കൊണ്ടുപോയത് ,അന്ന് ചിത്രങ്ങളടക്കം ദിലീപ് സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തു. ചിത്രങ്ങൾ ചെറിയ സമയം കൊണ്ട് വൈറൽ ആകുകയും ചെയ്തിരുന്നു.

പിന്നീട് പിറന്നാൾ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത് മീനാക്ഷി ആയിരുന്നു .ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറിയിരുന്നു, ഇപ്പോഴിതാ മഹാലക്ഷ്മിയുടെ പുതിയ ചിത്രങ്ങൾ ദിലീപ് ഫാൻസ് പേജുകൾ വഴിയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് .ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്.ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്‌, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം എന്നും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഒക്ടോബർ 18ന് ദിലീപ് സോഷ്യൽ മീഡിയയിൽ സന്തോഷവാർത്ത കുറിച്ചിരുന്നു.

Written by admin

ഓരോന്നും കഴിയുന്തോറും ദിലീപേട്ടനോടുള്ള ഇഷ്ടം കൂടിക്കൂടി വന്നു, ബാദുഷ

ഈ ഫോട്ടോ കൊണ്ട് നാടിനു എന്ത് ഗുണം : റിമയുടെ ചിത്രത്തിന് വിമർശന പെരുമഴ