ദിലീപിന്റെ കുടുംബ വിശേഷങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി മുന്നേറുകയാണ്. അഭിമുഖങ്ങളിൽ പങ്കെടുത്താൽ കാവ്യയുടെയും മക്കളുടെയും വിശേഷം അന്വേഷിക്കാതെ ആരും ദിലീപിനെ വിടാറില്ല. ഒരു അഭിമുഖത്തിൽ ദിലീപ് കാവ്യയെ കുറിച്ച് പറഞ്ഞ കാര്യങ്ങളും തരംഗം തീർത്തു മുന്നേറുന്നു
‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന സിനിമയിലാണ് കാവ്യാ മാധവൻ ആദ്യമായി നായികയാവുന്നതെങ്കിലും, അതിനും മുൻപേ കാവ്യക്ക് മലയാള സിനിമയുമായി ബന്ധമുണ്ട്. കുട്ടിയായിരിക്കെ ദിലീപിന്റെ ഒപ്പം നിന്നെടുത്ത കാവ്യയുടെ ഒരു ചിത്രം കാലങ്ങളായി പ്രചരിക്കുന്നുണ്ട്. ഈ ചിത്രത്തിനും മുൻപേ കാവ്യയെ കണ്ട ഓർമയുണ്ട് ദിലീപിന്
ഫോട്ടോ എടുക്കാൻ കാണുമ്പോൾ കാവ്യ ‘അങ്കിൾ’ എന്ന് വിളിച്ചുവെങ്കിലും, ചേട്ടാ എന്ന് വിളിച്ചാൽ മതിയെന്ന് ദിലീപ് കാവ്യയെ തിരുത്തി. ഭാവിയിൽ സിനിമയിൽ വന്നാൽ അങ്കിൾ വിളി ബുദ്ധിമുട്ടാവില്ലേ എന്ന് കരുതി ദിലീപ് ഇക്കാര്യം സ്ഥിരമായി മറ്റു ബാലതാരങ്ങളോടും പറയാറുണ്ട്
കാവ്യ ആദ്യമായി ദിലീപിന്റെ നായികയായാണ് മലയാള സിനിമയിലെത്തിയത്. ലാൽ ജോസ് സംവിധാനം ചെയ്ത ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന ചിത്രത്തിൽ വരുമ്പോൾ കാവ്യ തനി നാട്ടിൻപുറംകാരി പെൺകുട്ടിയായിരുന്നു. പത്താം ക്‌ളാസ് പരീക്ഷ പോലും എഴുതും മുൻപായിരുന്നു നായികാ പ്രവേശം. ആദ്യമായി ദിലീപ് കാവ്യയെ കാണുമ്പോൾ കാവ്യ തീരെ ചെറിയ കുട്ടിയായിരുന്നു
ആദ്യ സിനിമയിൽ കാവ്യക്ക് പേരുള്ള ഒരു റോൾ ഇല്ലായിരുന്നു. ബേബി ശ്യാമിലി പ്രധാന താരമായ ‘പൂക്കാലം വരവായി’ എന്ന സിനിമയിൽ വച്ചായിരുന്നു ആ കണ്ടുമുട്ടൽ. അന്ന് ദിലീപ് സിനിമയിൽ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചു തുടങ്ങിയിരുന്നു. മകൾ മഹാലക്ഷ്മിയോളം പ്രായമേ ഉണ്ടായിരുന്നുള്ളൂ കാവ്യക്ക് അന്ന്
അതിനു ശേഷം ‘അഴകിയ രാവണൻ’ സിനിമയിൽ കാവ്യ എത്തി. അന്ന് ദിലീപ് പൂർണമായും അഭിനയത്തിലേക്ക് ചുവടു മാറ്റിയിരുന്നു. ലാൽ ജോസ് ആണ് കാവ്യയെ ദിലീപിനെ പരിചയപ്പെടുത്തുന്നതും നായികയാക്കുന്നതും. ഇത്രകണ്ട് നാടകീയത ജീവിതത്തിൽ സംഭവിക്കുമെന്ന് അന്ന് ചിന്തിച്ചിരുന്നില്ല എന്ന് ദിലീപ് തുറന്നു പറഞ്ഞു. 2016ൽ ആയിരുന്നു ദിലീപ്, കാവ്യാ മാധവൻ വിവാഹം. ഇവരുടെ മകൾ മഹാലക്ഷ്മി സ്കൂൾ വിദ്യാർത്ഥിനിയാണ്