മലയാളികളുടെ പ്രിയപ്പെട്ട നടൻ ദിലീപിൻറെ രണ്ടാമത്തെ മകൾ ആദ്യാക്ഷരങ്ങൾ കുറിച്ചു. സന്തോഷ വാർത്ത ദിലീപാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. കാവ്യാമാധവനും മീനാക്ഷിയും ദിലീപും ആണ് മഹാലക്ഷ്മിയെ എഴുത്തിനിരുത്താൻ കൊണ്ടുപോയത്. മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു എന്നും എല്ലാവരുടെയും അനുഗ്രഹം വേണം എന്നും ദിലീപ് സോഷ്യൽ മീഡിയയിൽ കുറിച്ചു .നിരവധി പേരായിരുന്നു മഹാലക്ഷ്മിക്ക് ആശംസകളുമായി എത്തിയത്.
അടുത്തിടെയാണ് ദിലീപ് കുടുംബം ഒത്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു തുടങ്ങിയത്. മൂത്ത മകൾ മീനാക്ഷിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ചിത്രത്തിൽ കാവ്യ മാധവന് മീനാക്ഷിയും സുന്ദരികളായാണ് തിളങ്ങിയിരിക്കുന്നത്. വിശേഷപ്പെട്ട ദിവസങ്ങളിൽ മാത്രമേ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളൂ.ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ എന്നും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യാമാധവൻ വളരെ ചുരുക്കം ചടങ്ങുകളിൽ മാത്രമേ വരാറുള്ളൂ. സോഷ്യൽമീഡിയയിലും സജീവമല്ല
ദിലീപ് പങ്കുവെച്ച കുറിപ്പ് വായിക്കാം:ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം