മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ നടി അവതരിപ്പിച്ച് കഴിഞ്ഞു. 2012 മുതൽ മലയാള സിനിമയിൽ സജീവമാണ് അനുശ്രീ. മിനിസ്‌ക്രീനിൽ റിയാലിറ്റി ഷോകളിലെ ജഡ്ജ് ആയും നടി എത്തിയിട്ടുണ്ട്. സോഷ്യലൽ മീഡിയകളിലും ഏറെ സജീവമാണ് അനുശ്രീ. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്.
ഡയമണ്ട് നെക്ലേസിലൂടെ ശ്രദ്ധിക്കപ്പെട്ട അനുശ്രീ നിരവലധി ചിത്രങ്ങളിൽ അഭിനയിച്ചു. റെഡ്‌വൈൻ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഇതിഹാസ, സെക്കൻഡ്‌സ്, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, മഹേഷിന്റെ പ്രതികാരം, ആദി, പഞ്ചവർണ്ണതത്ത, ഓട്ടോർഷ, മധുരരാജ, സേഫ്, ഉൾട്ട, പ്രതി പൂവൻകോഴി തുടങ്ങിയ ചിത്രങ്ങളിൽ നടി ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
അനുശ്രീ മുപ്പത്തിയൊന്നാം പിറന്നാൾ ആഘോഷിച്ചത് കഴിഞ്ഞ ദിവസമാണ്. നമിതാ പ്രമോദ്, റിമി ടോമി തുടങ്ങിയവരെല്ലാം അനുശ്രിക്ക് ആശംസകൾ നേർന്നിരുന്നു. സഹോദരി ശ്രീകുട്ടി സോഷ്യൽമീഡിയയിൽ എഴുതിയ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അനുശ്രീയും ശ്രീക്കുട്ടിയും ചേച്ചി അനിയത്തി എന്ന ബന്ധത്തിനപ്പുറം നല്ല സുഹൃത്തുക്കൾ കൂടിയാണ്.
ജീവിതത്തിലെ പ്രധാനപ്പെട്ട ഓരോ ടേണിങ് പോയിന്റിലും ആ സ്നേഹവും ചേർത്ത് നിർത്തലും ഒക്കെ ഒരുപാട് ധൈര്യം തന്നിട്ടുണ്ട്. ഒരു സഹോദരിക്കും ഉപരി എല്ലാ കാര്യങ്ങളും തുറന്നുപറയാൻ പറ്റുന്ന സുഹൃത്ത്…. വഴക്ക് പറയേണ്ടിടത്ത് വഴക്ക് പറയാനും സ്നേഹിക്കേണ്ടിടത്ത് സ്നേഹിക്കാനും ഇനിയും കൂടെ വേണം എന്നും… എന്റെ ചേച്ചിക്ക് പിറന്നാൾ ഉമ്മകൾ’ എന്നായിരുന്നു ശ്രീക്കുട്ടി അനുശ്രീക്ക് പിറന്നാൾ ആശംസിച്ച് കുറിച്ചത്