ഇന്ന് മലയാള സിനിമയിൽ എറ്റവും കൂടുതൽ ആരാധകരുള്ള താര ദമ്പതികൾ ആണ് നടൻ ദിലിപും നടി കാവ്യമാധവനും. ഒരുപാട് സിനിമയിൽ ഈ താര ജോടികൾ അഭിനയിച്ചു. അഭിനയിച്ച എല്ലാ സിനിമയും മലയാളത്തിൽ വൻ വിജയം നേടുകയും ചെയ്തിരുന്നു. തുടർച്ചയായ വിജയ തേരോട്ടം നടത്തിയ ഇവരെ മലയാളികൾ ഭാഗ്യ താരജോഡികൾ എന്ന് വിളിക്കാൻ തുടങ്ങി. ഒരു കാലത്ത് മലയാള സിനിമയിൽ പകരം വെക്കാൻ ഇല്ലാത്ത ഒരു അതുല്യ നടി ആയിരുന്നു കാവ്യ. തന്റെ സൗന്ദര്യം തന്നെയാണ് താരത്തിന്റെ എറ്റവും വലിയ ശക്തി. ദിലീപും കാവ്യയും 2016ൽ ഒന്നിച്ചു ജീവിക്കാൻ ആരംഭിക്കുന്നത്. സന്തോഷകരമായി ജീവിതം നയിക്കുമ്പോൾ ആണ് 2018ൽ ഇവർക്ക് കൂട്ടായി ഒരു കുഞ്ഞു എത്തിയത്. മഹാലക്ഷ്മി എന്നാണ് കുഞ്ഞിയുടെ പേര്.
പിറന്നാൾ ദിനത്തിൽ മഹാലഷ്മിയുടെ ചിത്രങ്ങൾ സോഷ്യൽ മെഡിക്കൽ വൈറലായിരുന്നു. എന്നാൽ പിന്നീട് മകളുടെ ചിത്രങ്ങൾ അതികം സോഷ്യൽ മീഡിയ പങ്കുവെയ്ച്ചിട്ടില്ല ഇവർ. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുകയാണ് മഹാലക്ഷ്മിയുടെ പുത്തൻ വീഡിയോ. പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷന്റെ പിറന്നാൾ ദിനത്തിൽ ആശംസ അറിയാൻ വിഡിയോ കോളിൽ ആണ് കുഞ്ഞു മഹാലഷ്മി എത്തിയത്. പാൽ പുച്ചിരിയോട് കൂടി തുളി ചാടുന്ന മഹാലഷ്മി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം ഇടയിൽ അമ്മയോട് മുടി കെട്ടികൊടുക്കാനും പറയുന്നുണ്ടായി.
ഇതുവരെ അങ്ങനെ കുഞ്ഞു മഹാലഷ്മി സോഷ്യൽ മീഡിയയിൽ എത്തിയിട്ടില്ല അതുകൊണ്ട് തന്നെ ആരാധകർ വളരെ പെട്ടന് തന്നെ ഈ വീഡിയോ ഏറ്റെടുത്തിരുന്നു. അടൂർ ഗോപകൃഷ്ണന് പിറന്നാൾ ആശംസകൾ അറിയിക്കാൻ എത്തിയതാണ് ദിലീപും കാവ്യയും കൂടാതെ മറ്റ് താരങ്ങളും ആ മീറ്റിംഗിൽ ഉണ്ടയിരുന്നു. വിവാഹ ശേഷം കാവ്യ അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്നു എന്നാൽ ഇടയിക്ക് താരം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷ പെടാറുണ്ട്. ആ ചിത്രങ്ങൾ എല്ലാ ആരാധകർ വൻ വൈറലാകരുണ്ട്. എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം ആയിരിക്കുകയാണ് കുഞ്ഞു മഹാലക്ഷ്മി.