ഇന്ത്യൻ സിനിമയിൽ പകരംവെയ്ക്കാനില്ലാത്ത താര രാജാവാണ് അമിതാബച്ചൻ. ബച്ചന്റെ കുടുബത്തിന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഈ കഴിഞ്ഞ ആഴ്ചയാണ് 79ആം പിറന്നാൾ ആഘോഷിച്ചത്. അടിപൊളി ലൂക്കിലുള്ള പുത്തൻ ചിത്രങ്ങൾ അന്ന് സോഷ്യൽ മീഡിയയിൽ താരം പോസ്റ്റ് ചെയ്തിരുന്നു.
ഇപ്പോൾ ഇതാ താരത്തിന്റെ മുംബയിലുള്ള ജൂഹുവില്ലുള്ള രണ്ട് ആഡംബര ബംഗ്ലാവ് താരം ബാങ്കിന് വാടകയ്ക്ക് നൽകിയിരിക്കുകയാണ്. രണ്ട് ബംഗ്ലാവിന്റെ താഴത്തെ നിലയാണ് 15 വർഷത്തേക്ക് വാടകയ്ക്ക് നൽകിയത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. തന്റെ രണ്ട് ബംഗ്ലാവും കൂടി 3150 ചതുരശ്രയാടിയാണ് താരം ബാങ്കിന് നൽകിയത്. എന്നാൽ ഇപ്പോൾ ഇതാ ബംഗ്ലാവിന്റെ മാസ വാടക അറിഞ്ഞു ഞെട്ടിയിരിക്കുകയാണ് ആരാധകർ.
ഏതാണ്ട് ഒരു മാസം ബാങ്ക് താരത്തിന് നൽകേണ്ട വാടക ഏകദേശം 19 ലക്ഷം രൂപയാണ് എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ട്. അതും കൂടാതെ ഓരോ അഞ്ച് വർഷം കഴിയുമ്പോഴും 25 % വർദ്ധനവ് ഉണ്ടാകുമെന്നും അങ്ങനെ നോക്കിയാൽ അടുത്ത പത്ത് വർഷം കഴിയുമ്പോൾ ബാങ്ക് 29 ലക്ഷം രൂപയാകും ബാങ്ക് തരത്തിനൽകേണ്ടി വരുന്നത്. എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ ഈ പുത്തൻ വാർത്ത. 79ആം വയസ്സിലും അഭിനയ ജീവിതത്തിൽ സജീവവമായി തന്നെ തരമുണ്ട്. ഇന്ത്യൻ സിനിമയിലെ ബിഗ് ബി എന്ന പേരിലാണ് താരം ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്നത്.