in ,

അച്ഛനെ ഒന്ന് സഹായിക്കോ, പൊട്ടികരഞ്ഞു കൊണ്ട് ശിവാനി മോള് : ഹൃദയത്തിൽ തൊട്ട കുറിപ്പുമായി നവ്യ

മലയാളത്തിലെ പ്രിയപ്പെട്ട നടി നവ്യാനായർ എയർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കുറിപ്പ് ശ്രദ്ധേയമാവുകയാണ്. നവ്യാനായരുടെ നാട്ടുകാരനായ അജീഷിന്റെരോഗാവസ്ഥയാണ് നടി സോഷ്യൽ മീഡിയയിലൂടെ എഴുതിയത്.

അജീഷിന് കരള്‍ മാറ്റി വെക്കേണ്ടതുണ്ട് .. ഭാര്യയായ ശാലിനിയാണ്‌ കരള്‍ നൽകുന്നത് .. “പുകവലിയൊ , മദ്യപാനമൊ ഒന്നുമില്ലാതെ ഞങ്ങളെ പൊന്നുപോലെ നോക്കിയിരുന്ന എന്റെ ചേട്ടനുവേണ്ടി ജീവൻ കൊടുക്കാനും ഞാൻ ഒരുക്കമാണ് എന്നുപറഞ്ഞു ശാലിനി പൊട്ടിക്കരഞ്ഞു .അതിനാവശ്യമായ തുക അവർക്ക് എത്തിച്ചേരാൻ നിങ്ങളിൽ സുമനസ്സുകൾക്കു കനിവുണ്ടാകണം.ഞാൻ മാത്രം വിചാരിച്ചാൽ ഇത് പൂർണ്ണമായും സാധ്യമാകില്ല എന്നും നടി സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഈ വിഷയം എന്നോട് പറഞ്ഞപ്പോൾ ഒരുപാട് പേരെ സഹായിക്കുന്ന ഫിറോസിനെ ആണ് ഓർമ്മ വന്നത് .. അദ്ദേഹത്തിന്റെ സുഹൃത്തായ സലാം ആണ് ഈ വീഡിയോ എടുത്തിരിക്കുന്നത് ..ഇന്നു വൈകുന്നേരം പഞ്ചായത്തിന്റെ സഹായത്തോടെ പിരിച്ച പണവുമായി അവർ അമൃതയിൽ എത്തിയിരിക്കുകയാണ് .. ശിവാനി മോളുടെ കരച്ചിൽ ദയനീയമാണ്. നിങ്ങളാൽ കഴിയുന്ന സഹായം ചെയ്താൽ ഈ വരുന്ന 12 ന് അജീഷിന്റെ ഓപ്പറേഷൻ നടക്കുമെന്നും നടി ക്കുറിച്ചു.
കുറിപ്പ്:

DATE:08/10/2021

“എന്റെ അമ്മ, എന്റെ അച്ഛന് ലിവർ കൊടുക്കും. അത് ഓപ്പറേഷൻ ചെയ്യാൻ ഞങ്ങടെ കയ്യിൽ കാശില്ല.എന്റെ അച്ഛൻ പോയാൽ എനിക്കും എന്റെ അമ്മയ്ക്കും ആരും ഇല്ല..എന്റെ അച്ഛനെ ഒന്ന് സഹായിക്കോ.. പൊട്ടികരഞ്ഞു കൊണ്ട് നാലാം ക്ലാസ്സിൽ പഠിക്കുന്ന ശിവാനി മോള് സുമനസുകളോട് കൈ നീട്ടുകയാണ്.. ഇത് ഹരിപ്പാട് മുതുകുളം പഞ്ചായത്തിൽ താമസിക്കുന്ന അജേഷ് എന്ന് പറയുന്ന സഹോദരന്റെ അവസ്ഥ ആണ്. ലിവർ എത്രയും പെട്ടന്ന് മാറ്റി വെക്കണം. 21ലക്ഷം രൂപ ലിവർ ട്രാൻസ്‌പ്ലാന്റിന് ചിലവ് വരും.കൂലിപ്പണി ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്ന ഈ പാവങ്ങൾക്ക് സ്വപ്നം കൂടി കാണാൻ കഴിയാത്ത തുകയാണ് ഇത്.വയറ് വീർത്ത് വല്ലാത്ത അവസ്ഥയിൽ ആണ് അജേഷ്.സഹായിക്കണേ…

NAME:SALINI
A/C NO:18600100067294
BANK:FEDERAL BANK
IFSC:FDRL0001860
BRANCH:CHEPPAD
GOOGLE PAY:9567738673
MOB:9567738673
PMA SALAM: 7907207367

Written by admin

ദയവായി ആരുമിത് പരീക്ഷിക്കരുത്, റെയില്‍വേ ട്രാക്കില്‍ നിന്നും സംവൃത

എന്റെ ബെസ്റ്റ് ഫ്രണ്ട് എന്റെ അമ്മയാണ്, നമ്മുടെ മനസ് തിരിച്ചറിയുന്ന ഇടത്താണ് നമ്മുടെ ഉറ്റ സുഹൃത്തിന്റെ സ്ഥാനം- ശാലു മേനോന്‍