in ,

കുറേ ദിവസങ്ങളായി ആയുർവേദ  ചികിത്സയിലാണ് ഞാൻ : പ്രതീക്ഷിക്കാതെ കിട്ടിയ സന്തോഷത്തെക്കുറിച്ച് നവ്യാനായർ

കഴിഞ്ഞ ദിവസമായിരുന്നു സോഷ്യൽ മീഡിയയിൽ നടി നവ്യാനായരുടെ പിറന്നാൾ ആഘോഷം ആക്കിയത് .സോഷ്യൽ മീഡിയയിലൂടെ നിരവധി താരങ്ങളായിരുന്നു നവ്യക്ക് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ ഒരു നക്ഷത്ര പിറന്നാൾ കൂടി കഴിഞ്ഞിരിക്കുന്നു എന്ന്സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് കൂടാതെ മറ്റൊരു സന്തോഷവാർത്തയും പങ്കുവച്ചു.

കഴിഞ്ഞ കുറേ ദിവസങ്ങളായി കൂറ്റനാടുള്ള ഗുരുകൃപയിൽ ആയുർവേദ ചികിത്സയിലാണ് ഞാൻ , ഇവിടുത്തെ  ചിട്ടവട്ടങ്ങളിൽ  , പ്രകൃതി ഭംഗിയിൽ , മയൂര നൃത്ത ചാരുതയിൽ , സ്നേഹമസൃണമായ അന്തരീക്ഷത്തിൽ , പക്ഷെ ഈയൊരു ദിവസം അപ്രതീക്ഷിതമായിരുന്നു .. എല്ലാ ദിവസത്തെയും പോലെ കടന്നു പൊകും എന്ന്  കരുതിയ പിറന്നാൾ ഗംഭീരമാക്കി തന്നു എന്നും നടി കുറിച്ചു.

കുറിപ്പ് വായിക്കാം

അങ്ങനെ ഒരു നക്ഷത്ര പിറന്നാൾ കൂടി.. കഴിഞ്ഞ കുറേ ദിവസങ്ങളായി കൂറ്റനാടുള്ള ഗുരുകൃപയിൽ ആയുർവേദ ചികിത്സയിലാണ് ഞാൻ … ഇവിടുത്തെ  ചിട്ടവട്ടങ്ങളിൽ  , പ്രകൃതി ഭംഗിയിൽ , മയൂര നൃത്ത ചാരുതയിൽ , സ്നേഹമസൃണമായ അന്തരീക്ഷത്തിൽ , പക്ഷെ ഈയൊരു ദിവസം അപ്രതീക്ഷിതമായിരുന്നു .. എല്ലാ ദിവസത്തെയും പോലെ കടന്നു പൊകും എന്ന്  കരുതിയ പിറന്നാൾ ഗംഭീരമാക്കി തന്നു .. ഉണ്ണികൃഷ്ണൻ അദ്ദേഹത്തിന്റെയും , കൃഷ്ണദാസേട്ടൻടെയും സ്നേഹത്തിൽ ഞാൻ നന്ദിയുള്ളവളാണ് ..കണ്ട മാത്രയിൽ  തന്നെ കൂട്ടുകാരിയായി മാറിയ ജോ (jyothi ) .. സ്വാദിഷ്ടമായ സദ്യ ഇലയിൽ ഊട്ടി തന്ന വിശ്വംഭരേട്ടൻ , ചേച്ചിമാർ എല്ലാവർക്കും എന്റെ സ്നേഹം അറിയിക്കട്ടേ ..സദ്യ , വാഴയില , പാൽപായസം , കേക്ക് .. ആനന്ദലബ്‌ധിക്കിനിയെന്തു വേണ്ടു ..!

Written by admin

എനിക്ക് ചെറുപ്പക്കാരുടെ കൂടെ ഹാങ് ഔട്ട് ചെയ്യാനിഷ്ടമാണ്, ശോഭന

വീൽചെയർ മഹർ തന്ന് ഫിറൂ പാത്തൂനെ കൂടെ കൂട്ടി: ആശംസകളുമായി സോഷ്യൽ മീഡിയ