സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഫാത്തിമ അസ് ല വിവാഹിതയായിരിക്കുകയാണ്. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നർമ്മം കലർന്ന കുറിപ്പുകളും ആയി ഫാത്തിമ നിരവധിതവണ സോഷ്യൽ മീഡിയയുടെ മനംകവർന്നിട്ടുണ്ട്. വീൽചെയറിൽ ജീവിതം വെറുതെ തള്ളി നിക്കാതെ പോസിറ്റിവിറ്റി എങ്ങും പകർന്നുകൊണ്ടാണ് ഫാത്തിമ മലയാളികൾക്കിടയിൽ ശ്രദ്ധനേടിയത്. അതുപോലെതന്നെ വിവാഹവും വളരെ ആഘോഷത്തോടെ തന്നെയാണ് സോഷ്യൽ മീഡിയ നോക്കിക്കണ്ടത്. നിരവധിപേരാണ് ആശംസകളുമായി എത്തിയത്. ഫിറോസ് ആണ് ഫാത്തിമയെ വിവാഹം ചെയ്തത് ,ഇരുവരുടെയും വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറികഴിഞ്ഞു.
വീൽചെയർ മഹർ തന്ന് ഫിറൂ പാത്തൂനെ കൂടെ കൂട്ടിയിരിക്കുന്നു.. ഒരു പക്ഷെ ലോകത്തിലാദ്യമായാവും വീൽചെയർ മഹറായി നൽകുന്നത്.. ആദ്യമാവുക എന്നതിലപ്പുറം മാറ്റങ്ങൾക്ക് തുടക്കമാവുക എന്നതിലാണ് ഞങ്ങൾ രണ്ട് പേരും വിശ്വസിക്കുന്നത്..വിവാഹത്തെ കുറിച്ച് ചിന്തിച്ചപ്പോഴൊക്കെ മഹർ വീൽചെയർ ആയിരിക്കണേ എന്ന് ആഗ്രഹിച്ചിട്ടുണ്ട്.. എന്നും ദമ്പതികൾ സോഷ്യൽ മീഡിയയിൽ കുറിച്ചു
കുറിപ്പ് വായിക്കാം:
വീൽചെയർ മഹർ തന്ന് ഫിറൂ പാത്തൂനെ കൂടെ കൂട്ടിയിരിക്കുന്നു.. ഒരു പക്ഷെ ലോകത്തിലാദ്യമായാവും വീൽചെയർ മഹറായി നൽകുന്നത്.. ആദ്യമാവുക എന്നതിലപ്പുറം മാറ്റങ്ങൾക്ക് തുടക്കമാവുക എന്നതിലാണ് ഞങ്ങൾ രണ്ട് പേരും വിശ്വസിക്കുന്നത്..വിവാഹത്തെ കുറിച്ച് ചിന്തിച്ചപ്പോഴൊക്കെ മഹർ വീൽചെയർ ആയിരിക്കണേ എന്ന് ആഗ്രഹിച്ചിട്ടുണ്ട്.. ആഗ്രഹങ്ങളെ മനസ്സിലാക്കുന്ന പങ്കാളി വന്നപ്പോൾ ആ സ്വപ്നം സത്യമായി.. വീൽചെയർ മഹറെന്ന് കേട്ടപ്പോ അത്ഭുതപ്പെട്ടവരുണ്ട്.. വീൽചെയർ എല്ലാ കാലവും നോൺ ഡിസബിൾഡ് വ്യക്തികൾക്ക് സഹതാപത്തിന്റെയോ കൗതുകത്തിന്റെയോ അടയാളം മാത്രമാണ്.. എന്നെ സംബന്ധിച്ചിടത്തോളം വീൽചെയർ എന്റെ കാലോ ചിറകോ ഒക്കെയാണ്.. അത് മഹറായി തരുമ്പോൾ അത് എന്നെ അംഗീകരിക്കുന്നതിനും എന്റെ ഡിസബിലിറ്റിയെ അംഗീകരിക്കുന്നതിനും തുല്ല്യമാണ്, ഞാൻ എന്റെ പാർട്ണറിൽ നിന്ന് ആഗ്രഹിക്കുന്നതും ഈ സമൂഹത്തോട് പറയാൻ ആഗ്രഹിക്കുന്നതും അതാണ്..വീൽചെയറോ ഡിസബിലിറ്റിയോ ആവശ്യപ്പെടുന്നത് സഹതാപമല്ല, അംഗീകാരമാണ്..മാറി വരുന്ന ചിന്തകളുടെ, മാറേണ്ട കാഴ്ച്ചപ്പാടുകളുടെ, മാറ്റങ്ങളുടെ, സന്തോഷത്തിന്റെ, സ്നേഹത്തിന്റെ അടയാളമാവട്ടെ ഈ മഹർ, കടലും നിലാവും കാലങ്ങളോളം കഥ പറയട്ടെ .. !!