മലയാളികളുടെ പ്രിയ നടിയും നര്‍ത്തകിയുമാണ് ശോഭന. സോഷ്യല്‍ മീഡിയകളിലും നടി സജീവമാണ്. ഇപ്പോള്‍ സിനിമയിലെത്തി ആദ്യ കാലത്ത് സുഹൃത്തപക്കള് തമ്മിലുണ്ടായിരുന്ന മത്സരത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. മാത്രമല്ല തന്റെ ജീവിതത്തെ കുറിച്ചും നടി തുറന്ന് പറഞ്ഞു. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലാണ് ശോഭന ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ശോഭനയുടെ വാക്കുകള്‍ ഇങ്ങനെ…രേവതിയും സുഹാസിനിയും രോഹിണിയും ഞാനുമെല്ലാം ഒരുമിച്ച് സിനിമകള്‍ ചെയ്തിരുന്നവരാണ്. അന്ന് എല്ലാവരും തമ്മില്‍ നല്ല മത്സരമൊക്കെയുണ്ടായിരുന്നു. സിനിമയില്‍ നിന്ന് പുറത്തുകടന്നശേഷമാണ് എല്ലാവരും തമ്മില്‍ നല്ല അടുപ്പമുണ്ടാകുന്നത്. ഇടയ്ക്ക് ഞങ്ങളുടെ ഗെറ്റ് ടുഗെതര്‍ ഉണ്ടാകും. സുഹാസിനിയാണ് മുന്‍കൈ എടുക്കുന്നത്. എന്റെ സ്വഭാവമെല്ലാം ആ കൂട്ടുകാര്‍ക്കറിയാം. തമാശയ്ക്ക്കളിയാക്കുകയും ചെയ്യും. പക്ഷേ അതേപോലെ സ്നേഹവുമുണ്ട്.
എന്റെ ബെസ്റ്റ് ഫ്രണ്ട് ഫോര്‍ എവര്‍ എന്നുപറയുന്നത് രേവതിയാണ്. ഒരുപാട് വര്‍ഷങ്ങളായുള്ള സൗഹൃദം. ഞങ്ങള്‍ തമ്മില്‍ എപ്പോഴും സംസാരിക്കുകയൊന്നുമില്ല. എന്നെപ്പോലെ അവര്‍ക്കും ഒരുപാട് ജോലിയുണ്ട്. വീടും കൂടുമൊക്കെയുണ്ട്. ബാലതാരമായി സിനിമയിലെത്തി പതിനാലാമത്തെ വയസിലാണ് നായികയാവുന്നത്. . തന്റെ വ്യക്തിത്വം രൂപം കൊണ്ടത് പോലും സിനിമാ മേഖലയിലൂടെയാണ്.
‘സിനിമാമേഖലയിലൂടെയാണ് എന്റെ വ്യക്തിത്വം രൂപം കൊണ്ടത്. കുട്ടികള്‍ സ്കൂളിലും കോളേജിലും പോകുമ്പോള്‍, ഞാന്‍ സിനിമയിലേക്ക് പോയി. എന്റെ എല്ലാ പഠനവും അവിടുന്നായിരുന്നു. സിനിമയിലെ ഒരുപാട് വലിയ ആളുകള്‍ക്കൊപ്പം. കഴിവുള്ള സംവിധായകര്‍, താരങ്ങള്‍ അവരുമായൊക്കെയുള്ള അനുഭവങ്ങളാണ് ഒരു വ്യക്തിയെന്ന നിലയില്‍ എന്നെ രൂപപ്പെടുത്തിയത്. ഒരു കലാകാരിയെന്ന നിലയില്‍ കൂടുതല്‍ അറിവുകള്‍ പകര്‍ന്നുതന്നതും ആളുകളോട് വിനയത്തോടെ പെരുമാറാന്‍ എന്നെ പഠിപ്പിച്ചതും സിനിമ തന്നെയാണ്. കാരണം നമ്മള് കുറേ ആളുകളെ കാണുന്നു. പരിചയപ്പെടുന്നു. അതൊക്കെ ഒരു പാഠമായിരുന്നു. മലയാള സിനിമയില്‍ ഇഷ്ടപ്പെട്ട ഒരുപാട് പേരുണ്ടെങ്കിലും ഏറ്റവും ഇഷ്ടം മഞ്ജു വാര്യരെ ആണ്. നല്ല, ശക്തമായ കുറേ കഥാപാത്രങ്ങള്‍ മഞ്ജുവിന് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്.
പ്രായമാകുന്നത് ഒരു സ്വാഭാവികപ്രക്രിയയാണ്. നമ്മള് പ്രായത്തിനെ എതിര്‍ക്കാതെ സ്വീകരിച്ചാല്‍, സന്തോഷം തരുന്ന അനുഭവം തന്നെയാണത്. കാരണം ഓരോ പ്രായത്തിലും നല്ല കുറേ കാര്യങ്ങളുണ്ടാവും ആസ്വദിക്കാന്‍. മുപ്പതുകളിലും നാല്പതുകളിലും അമ്പതുകളിലും അറുപതുകളിലുമെല്ലാം. പിന്നെ നല്ല ആരോഗ്യമുണ്ടെങ്കില്‍ ഒട്ടും പേടിക്കേണ്ട. സമാധാനം നിറഞ്ഞ ജീവിതം, മനസ്സ്…പിന്നെ എല്ലാക്കാര്യത്തിലും സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുക.’എനിക്ക് ചെറുപ്പക്കാരുടെ കൂടെ ഹാങ് ഔട്ട് ചെയ്യാനിഷ്ടമാണ്. അവരുടെ കൂടെ സമയം ചെലവഴിക്കുമ്പോള്‍ ഒരു പോസിറ്റീവ് സ്പേസ് കണ്ടെത്താന്‍ കഴിയുന്നുണ്ട്. അവര്‍ക്ക് നൃത്തം പഠിപ്പിച്ചുകൊടുക്കാന്‍ എനിക്കൊരുപാട് ഇഷ്ടമാണ്. സമൂഹത്തിന്റെ പല മേഖലകളിലുള്ളവരുമായി ഇടപെടുന്നത് സന്തോഷം തരുന്ന കാര്യമാണ്.