ദിലീപ് ആരാധകൻ ആയിരുന്ന റിച്ചു കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. മരണത്തിനു പിന്നാലെ റിച്ചുവിനെ കുറിച്ചുള്ള വിവരങ്ങൾ ദിലീപ് ഫാൻ പേജുകളിലൂടെ വൈറലാകുന്നത്. റിയാസ് റിച്ചുവിനെക്കുറിച്ച് പങ്കുവച്ച വാക്കുകൾ ആണ് വൈറലായി മാറുന്നത്. എഫ്ബിയിൽ സ്വന്തം മുഖം പോലുമില്ലാതെ ദിലീപേട്ടനെ സപ്പോർട്ട് ചെയ്ത റിച്ചു നീ മരണപെട്ടപ്പോൾ ആണല്ലോ ആ മുഖം കാണാൻ കഴിഞ്ഞത്.വല്ലാത്ത ഒരു നൊമ്പരമായിപ്പോയി സഹോദര നേരിട്ട് കണ്ടിട്ടില്ലെങ്കിലും നിന്റെ വേർപാട്. ദിലീപ് ഫാൻസ് അസോസിയേഷൻ കുടുംബത്തിലെ ഓരോ അംഗങ്ങളും നിന്റെ വേർപാടിൽ ഒരുപാട് വേദനിക്കുന്നെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു
കുറിപ്പിന്റെ പൂർണ്ണരൂപം
എന്റെ എഫ്ബിയിൽ ഞാൻ പൊതുവെ ദിലീപേട്ടന്റെ മുഖം വെച്ചുകൊണ്ടുള്ള റിക്വസ്റ്റ് ഒക്കെ വന്നാൽ ആക്‌സെപ്റ്റ് ചെയ്യാറാണ് പതിവ് മറ്റു ഡീറ്റെയിൽസ് ഒന്നും ചെക്ക് ചെയ്യാറില്ല ആക്കൂട്ടത്തിൽ ഉള്ള ഒരു പേരായിരുന്നു റിച്ചു റിച്ചു. ഒന്ന് രണ്ട് തവണ എനിക്ക് മെസ്സൻജർ വഴി മെസ്സേജ് അയക്കുകയും ദിലീപേട്ടന്റെ വിശേഷങ്ങൾ ഒക്കെ ചോദിക്കുകയും ചെയ്തിട്ടുണ്ട്.
അതിനുമപ്പുറം അങ്ങിനെ വലിയ അടുപ്പം ഒന്നുമില്ലായിരുന്നു. റിച്ചുവിനെ കൂടുതലായി കാണുന്നത് എഫ് ബിയിൽ ഞാൻ ഇടുന്ന ദിലീപേട്ടന്റെ എല്ലാ ഫോട്ടോസിനും ലൈക്ക് കമന്റ്, ഷെയർ ഒക്കെ ചെയ്യുന്നതിൽ കൂടി ആണ്.. ഇന്ന് കുറച്ചു മുന്നേ ജോർജേട്ടൻസ് പൂരം സിനിമയുടെ ഡയറക്ടർ ബിജു ചേട്ടൻ വിളിച്ചു ഈ പയ്യന്റെ ഫോൺ നമ്പരോ മറ്റു എന്തെങ്കിലും വിവരങ്ങൾ അറിയുമോ എന്ന് ചോദിച്ചു.
അപ്പോൾ ഞാൻ ചോദിച്ചു എന്താ ചേട്ടാ കാര്യം എന്ന് അപ്പോഴാണ് മനസ് ഒരുപാട് വിഷമിച്ചു പോയ മറുപടി അവൻ മരിച്ചു പോയ് എന്ന്. ശരിക്കും ഒരുപാട് മനസ് തകർന്നു പോയി. എഫ്ബിയിൽ സ്വന്തം മുഖം പോലുമില്ലാതെ ദിലീപേട്ടനെ സപ്പോർട്ട് ചെയ്ത റിച്ചു നീ മരണപെട്ടപ്പോൾ ആണല്ലോ ആ മുഖം കാണാൻ കഴിഞ്ഞത്.വല്ലാത്ത ഒരു നൊമ്പരമായിപ്പോയി സഹോദര നേരിട്ട് കണ്ടിട്ടില്ലെങ്കിലും നിന്റെ വേർപാട്. ദിലീപ് ഫാൻസ് അസോസിയേഷൻ കുടുംബത്തിലെ ഓരോ അംഗങ്ങളും നിന്റെ വേർപാടിൽ ഒരുപാട് വേദനിക്കുന്നു. പ്രിയപ്പെട്ട സഹോദരന് ഹൃദയവേദനയോടെ ആദരാഞ്ജലികൾ.. എന്നുപറഞ്ഞുകൊണ്ടാണ്. ദിലീപ് ഫാൻസ് അസോസിയേഷൻ ചെയർമാൻ റിയാസ് സങ്കട വാർത്ത പങ്കുവച്ചത്.