in ,

കൂട്ടുകാർക്കൊപ്പം മലയും കാടും കയറി ഇറങ്ങി ജാൻവി കപൂർ

ശ്രീദേവിയുടെ മകൾ എന്ന ലേബലിൽ നിന്നും ഒരു നല്ല അഭിനേത്രി എന്ന നിലയിലേക്ക് എത്തി നിൽക്കുകയാണ് ജാൻവി കപൂർ. അഭിനയത്രിയായ ജാൻവി ഫാഷനിലും വിത്യസ്തത സൂക്ഷിക്കുന്നയാളാണ്. നിരവധിപ്പേരാണ് താരത്തെ സോഷ്യൽ മീഡിയയിൽ പിന്തുടരുന്നത്.ട്രെൻഡി സ്റ്റൈലിഷ് വേഷങ്ങൾ തിരഞെടുക്കുന്നതിലും പുതുമ നിലനിർത്തുന്നതിലും ജാൻവി ശ്രദ്ധിക്കാറുണ്ട്.

കൂട്ടുകാർക്കൊപ്പമുള്ള യാത്രാചിത്രങ്ങളാണ് ജാൻവി ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. കാടും മേടും താണ്ടിയും ട്രക്കിംഗ് നടത്തിയും പുഴയരികിൽ വിശ്രമിച്ചുമെല്ലാം തന്റെ കൂട്ടുകാരികൾക്കൊപ്പമുള്ള വെക്കേഷൻ ആഘോഷമാക്കുകയാണ് ജാൻവി.

ദഡക്ക് ആയിരുന്നു ജാന്‍വിയുടെ അരങ്ങേറ്റ സിനിമ. ആദ്യ സിനിമയിലൂട തന്നെ ശ്രദ്ധ നേടാന്‍ ജാന്‍വിയ്ക്ക് സാധിച്ചു. ഗുഞ്ചന്‍ സക്‌സേനയിലേയും ജാന്‍വിയുടെ പ്രകടനം പ്രശംസ നേടിയതായിരുന്നു. റൂഹി- അഫ്സ’ യാണ് ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ജാൻവി ചിത്രം. ആനന്ദ് എൽ രാജ് സംവിധാനം ചെയ്ത ‘ഗുഡ് ലക്ക് ജെറി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ് ജാൻവി ഇപ്പോൾ.

Written by admin

ഒരുപാട് മനസ് തകർന്നു പോയി, എഫ്ബിയിൽ സ്വന്തം മുഖം പോലുമില്ലാതെ ദിലീപേട്ടനെ സപ്പോർട്ട് ചെയ്ത റിച്ചു നീ മരണപെട്ടപ്പോൾ ആണല്ലോ ആ മുഖം കാണാൻ കഴിഞ്ഞത്

സുശീല ഒരിക്കലും ഞാന്‍ എന്ന വ്യക്തിയല്ല, നടിമാരുടെ ഫോട്ടോഷൂട്ടുകൾ ആസ്വദിക്കാറുണ്ടെന്ന്  സ്നേഹ ശ്രീകുമാർ