മീനത്തില്‍ താലികെട്ട് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് സുലേഖ. മുംബൈ സ്വദേശിനിയായ താരത്തിന്റെ യാഥാര്‍ത്ഥ പേര് തേജലി ഘനേക്കര്ഡ എന്നാണ്. മലയാളത്തില്‍ രണ്ട് ചിത്രങ്ങളില്‍ മാത്രമാണ് തേജലി അഭിനയിച്ചത്. മീനത്തില്‍ താലികെട്ടിന് പിന്നാലെ 1999ല്‍ പുറത്തെത്തിയ ചന്ദാമാമ എന്ന ചിത്രത്തിലും നടി വേഷമിട്ടു.
വിവാഹത്തിന് ശേഷം സിംഗപ്പൂരിലാണ് കുടുംബത്തോടൊപ്പം സുലേഖ ഇപ്പോള്‍ താമസിക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമാകുന്നത് താരത്തിന്റെ പുതിയ ചിത്രങ്ങളാണ്. സിംഗപ്പൂരിലെ ഇന്ത്യന്‍ വിമന്‍സ് അസോസിയേഷന്റെ മാഗസിനിലൂടെ തേജലിയെ കുറിച്ച് വന്ന ഒരു അഭിമുഖത്തിലൂടെയാണ് വീണ്ടും താരത്തിന്റെ വിശേഷങ്ങള്‍ ചര്‍ച്ചയായത്. സിനിമ വിടാനുള്ള കാരണവും തേജലി അഭിമുഖത്തില്‍ പങ്കുവച്ചിരുന്നു.
സത്യത്തില്‍ താന്‍ സിനിമ ഉപേക്ഷിച്ച് പോയതല്ല, കുഞ്ചാക്കോ ബോബനോടൊപ്പമുള്ള ചന്ദാമാമയില്‍ അഭിനയിച്ച് കഴിഞ്ഞതും കേരളത്തില്‍ നിന്ന് തിരികെ മുംബൈയില്‍ എത്തുകയായിരുന്നു. പഠിച്ചു കൊണ്ടിരിക്കുന്ന സമയമായിരുന്നു അപ്പോള്‍. പഠനത്തിന് ശേഷം ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി ലഭിച്ചു. ശ്രമിച്ചു നോക്കൂ എന്ന് അച്ഛന്‍ പറഞ്ഞതോടെ അങ്ങനെ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. അതിനിടയിലായിരുന്നു വിവാഹം. തുടര്‍ന്ന് സിംഗപ്പൂരിലേക്ക് മാറി. മാസ് കമ്യൂണിക്കേഷനില്‍ മാസ്റ്റേഴ്സ് എടുത്തു. ഒരു മകള്‍ പിറന്നു. പിന്നീട് ഓരോ തിരക്കുകളിലായി.
ആ സമയത്ത് എന്ത് ചെയ്യണമെന്ന് ഒരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല, എല്ലാം വിധിയായിരിക്കാം. മലയാളവും തമിഴും സിനിമകള്‍ ഏറെ ഇഷ്ടമാണ്. മലയാളത്തില്‍ നിന്നും ഓഫര്‍ വന്നാല്‍ സ്വീകരിക്കും. പുറത്തൊക്കെ പോകുമ്പോള്‍ തെന്നിന്ത്യന്‍ ആരാധകര്‍ ചിലരൊക്കെ തിരിച്ചറിയുന്നതില്‍ സന്തോഷമുണ്ട് എന്നാണ് തേജലി പറയുന്നത്.