in

ഞങ്ങള്‍ക്ക് പ്രശ്നമില്ലാത്തപ്പോള്‍ നാട്ടുകാര്‍ ചിലര്‍ക്കാണ് പ്രശ്നം, ആരെയും അപമാനിക്കാറില്ല, ബിനീഷ് ബാസ്റ്റിന്‍

സന്തോഷ് പണ്ഡിറ്റിനെ വിളിച്ചു വരുത്തി അപമാനിച്ചു എന്ന പേരില്‍ വന്‍ വിവാദമാണ് സ്റ്റാര്‍ മാജിക് ഗെയിം ഷോയ്ക്ക് എതിരെ നടക്കുന്നത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഷോയിലെ മറ്റൊരു താരമായ ബിനീഷ് ബാസ്റ്റിന്‍. ഫേസ്ബുക്ക് ലൈവില്‍ എത്തിയാണ് ബിനീഷ് പ്രതികരിച്ചിരിക്കുന്നത്. സ്റ്റാര്‍ മാജിക് ഒരു തമാശ പരിപാടിയാണെന്നും സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചിട്ടില്ലെന്നും ബിനീഷ് പറയുന്നു,. ഇപ്പോഴുള്ളത് വെറും തെറ്റിദ്ധാരണ മാത്രമാണെന്നും ബിനീഷ് പറയുന്നു.

ബിനീഷ് ബാസ്റ്റിന്റെ വാക്കുകള്‍ ഇങ്ങനെ, ഇന്നിപ്പോ ലൈവ് വരാനുള്ള കാരണം കഴിഞ്ഞ കുറേ ദിവസങ്ങളായി സ്റ്റാര്‍ മാജിക്കിനെക്കുറിച്ച് കുറേ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഒരു അതിഥിയെ വിളിച്ചുവരുത്തി അപമാനിച്ചുവെന്നാണ് ചര്‍ച്ചകള്‍. മറ്റാരുമല്ല, സന്തോഷ് പണ്ഡിറ്റാണ് ആള്. ഞാന്‍ മാത്രമേ പിന്തുണ കൊടുത്തുള്ളൂ, ബാക്കിയെല്ലാവരും അദ്ദേഹത്തെ അവഹേളിച്ചുവെന്നാണ് പറയുന്നത്. അതില്‍ വ്യക്തത വരുത്താനാണ് ഞാന്‍ വന്നിരിക്കുന്നത്. ഒരു ഭാഗത്തു നിന്നുമുള്ള കാര്യങ്ങള്‍ മാത്രമേ കേട്ടിട്ടുള്ളൂ. ഞങ്ങള്‍ എല്ലാവരും ഇപ്പോഴും സുഹൃത്തുക്കളാണ്. തെറ്റിദ്ധാരണ മാറ്റാന്‍ വേണ്ടിയാണ് ഇപ്പോള്‍ വന്നത്. ഞാന്‍ ആ ഷോയില്‍ സന്തോഷ് ജിയുടെ കൂടെയുണ്ടായിരുന്ന ആളാണ്.

എപ്പോഴത്തേയും പോലുമുള്ള ചാറ്റിംഗ് ആണ് അന്ന് നടന്നത്. അത് എങ്ങനെയൊക്കെ ഫണ്‍ ആക്കാന്‍ പറ്റുമോ അങ്ങനൊക്കെ ഫണ്‍ ആക്കും. ഞാന്‍ ജീവിതത്തില്‍ സീരീയസാണ്. ഫ്ളോറില്‍ കയറിയാല്‍ ചിരിപ്പിക്കാന്‍ വേണ്ടി കഴിയുന്നതൊക്കെ ചെയ്യും. അവിടെ നടന്നതൊന്നും സ്‌ക്രിപ്റ്റഡ് അല്ല. എന്തൊക്കെ ചെയ്യാം പറയാം എന്നൊന്നും പ്ലാന്‍ ചെയ്തിട്ടില്ല പോകുന്നത്. അപ്പോള്‍ തോന്നുന്നത് പോലെ എത്ര രസകരമാക്കാന്‍ പറ്റുമോ അതാണ് ചെയ്യാറുള്ളത്. അന്നും അതുപോലെയൊക്കെ തന്നെയാണ് നടന്നത്.

അന്ന് സന്തോഷ് ജി വന്നൊരു പാട്ട് പാടി. ഒരു പാട്ട് കഴിഞ്ഞിട്ടും പുള്ളി നിര്‍ത്തിയില്ല. സന്തോഷ് ജിയിനെ അറിയാലോ മൈക്ക് കിട്ടിക്കഴിഞ്ഞാല്‍ പിന്നെ വിടില്ല. കളിയാക്കുന്നതല്ല. അതൊക്കെ തമാശയായിട്ടാണ് എടുക്കുന്നത്. സന്തോഷ് ജി വന്ന് പാടിയതും തമാശയായിട്ടാണ് എടുത്തത്. ആളുകള്‍ പറയുന്നത് അദ്ദേഹത്തെ കളിയാക്കാന്‍ ഉന്നം വച്ച് സ്‌ക്രിപ്റ്റഡായി ചെയ്യുകയായിരുന്നുവെന്നാണ്. അങ്ങനെയൊന്നുമല്ല. അന്ന് സന്തോഷ് ജി തുടങ്ങിയതാണ് അന്ന് അവിടെ പാട്ട്. ഒന്നോ രണ്ടോ പാട്ട് കഴിഞ്ഞ് നിര്‍ത്താമായിരുന്നു. ഞാനും അവിടെ പാട്ടു പാടാറുള്ളതാണ്. എനിക്കൊരു താളബോധവുമില്ല.

സന്തോഷ് ജിയ്ക്ക് എന്നേക്കാള്‍ താള ബോധമുള്ള. അദ്ദേഹം ഒരു പാട്ടില്‍ നിര്‍ത്തിയില്ല, രണ്ട് പാട്ടില്‍ നിര്‍ത്തിയില്ല. അപ്പോഴാണ് നവ്യ നായരൊക്കെ വരുന്നത്. ഇടയ്ക്ക് പറയുന്നുണ്ട് സന്തോഷ് ജി ഒരു പാട്ട് പാടും അതേ ട്രാക്കില്‍ ഞങ്ങള്‍ വേറൊരു പാട്ട് പാടും എന്നൊക്കെ. എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. സന്തോഷ് ജിയും ഹാപ്പിയായിരുന്നുവെന്ന് പറഞ്ഞതാണ്. പ്ലാനിങ്ങൊന്നുമല്ല, തമാശയായിട്ടാണ് സന്തോഷ് ജിയ്ക്കും മറ്റുള്ളവര്‍ക്കും തോന്നിയത്. ഇത് ഇങ്ങനൊക്കെ വളച്ചൊടിക്കപ്പെടുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല. അദ്ദേഹം നല്ലൊരു മനുഷ്യനാണ്. എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഈയ്യൊരു തെറ്റിദ്ധാരണ മാറ്റാണ് ഇന്ന് ഇവിടെ വന്നത്.

സ്റ്റാര്‍ മാജിക് ഒരു ഫണ്‍ ഷോയാണ്. ആളുകളെ എങ്ങനെയൊക്കെ ചിരിപ്പിക്കം എന്നാണ് ഞങ്ങള്‍ നോക്കുന്നത്. ഞങ്ങള്‍ പരസ്പരം കളിയാക്കാറുണ്ട്. കളിയാക്കിയാല്‍ ആ ഫ്ളോറില്‍ ഞങ്ങള്‍ക്ക് വിഷമം തോന്നാറില്ല. കട്ട് കഴിഞ്ഞാല്‍ ഞങ്ങള്‍ ഭയങ്കര സുഹൃത്തുക്കളാണ്. വര്‍ഷങ്ങളായുള്ള ബന്ധങ്ങളാണ്. ഞങ്ങള്‍ക്ക് പ്രശ്നില്ലാത്തപ്പോള്‍ നാട്ടുകാര്‍ ചിലര്‍ക്കാണ് പ്രശ്നം. കോടിക്കണക്കിന് ആളുകള്‍ ഈ ഷോയെ ഇഷ്ടപ്പെടുന്നത്. വിരലിലെണ്ണാവുന്ന ആളുകള്‍ക്ക് മാത്രമേ വിമര്‍ശനമുള്ളൂ. നിറത്തിന്റെ പേരിലൊന്നും ആരേയും അവിടെ കളിയാക്കാറില്ല. എല്ലാം തമാശയായാണ് കാണുന്നത്. ആരേയും അപമാനിക്കാറില്ല.

Written by admin

ഞാൻ ഒരു മുസ്ലിം ആയത് കൊണ്ട് അത്തരം വേഷങ്ങളിൽ കണ്ടപ്പോൾ ആളുകൾ എന്നെ വിമർശിച്ചു- അൻസിബ

തന്റെ മുടി കൊഴിച്ചിൽ മാറ്റിയത് മോൻസൺ തന്ന മരുന്നിലൂടെ: പണമിടപാടുകൾ നടത്തിയിട്ടില്ലെന്ന് ശ്രുതിലക്ഷ്മി