മലയാളം ടെലിവിഷൻ ചാനലിലെ ഒരു റിയാലിറ്റി ഷോയിൽ വിജയി ആയിരുന്ന അൻസിബയെ തമിഴ് സിനിമയാണു അഭിനേത്രി എന്ന നിലയിൽ ആദ്യം ഉപയോഗപ്പെടുത്തിയത്. ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിലും രണ്ടാം ഭാഗത്തിലും വളരെ മികച്ച അഭിനയ മുഹൂർത്തമാണ് അൻസിബ ഹസൻ കാഴ്ചവച്ചത്. ഇതിനുമുൻപും ഒരുപാട് മികച്ച വേഷങ്ങൾ ശ്രദ്ധേയമായ രൂപത്തിൽ താരം അവതരിപ്പിച്ചു എങ്കിലും മോഹൻലാലിന്റെ മൂത്ത മകളായി അഭിനയിച്ച താര പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ താരത്തിന് പ്രത്യേകം സ്ഥാനം ഉണ്ടായി.
ഏകാദശി സംവിധാനം ചെയ്ത “കൊഞ്ചം വെയിൽ കൊഞ്ചം മഴൈ” ആണ് അൻസിബയുടെ ആദ്യസിനിമ. തുടർന്ന്, മണിവണ്ണൻ സംവിധാനം ചെയ്ത അവസാനത്തെ ചിത്രമായ “നാഗരാജ ചോളൻ എം എ,എം എൽ എ” തുടങ്ങി മൂന്നോളം തമിഴ് സിനിമകൾ ചെയ്ത അൻസിബ, ജീത്തുജോസഫ് സംവിധാനം ചെയ്ത “ദൃശ്യം” എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്..ഗീതിക എന്നായിരുന്നു ആദ്യസിനിമയിലെ പേര്. പിന്നീട് അൻസിബ എന്ന പേരിൽത്തന്നെ അഭിനയിച്ചു
തന്റെ അഭിനയ ജീവിതത്തിൽ ഉണ്ടായ ഒരുപാട് കയ്പേറിയ അനുഭവങ്ങൾ കുറിച്ച് താരം മനസ്സ് തുറന്നിരിക്കുകയാണ് ഇപ്പോൾ. ഒരു മുസ്ലിം അഭിനേതാവ് എന്നതിന്റെ പേരിൽ താരം ഒരുപാട് കുത്തുവാക്കുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഒരു ഇസ്ലാമിക് കോളേജിൽ പഠിച്ചതിനു ശേഷം പിന്നീട് അഭിനയ ലോകത്തേക്ക് കടന്നു വന്നതാണ് താരം. അതുകൊണ്ട് ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നു എന്ന് താരം പറഞ്ഞു. താരം ചില സിനിമയിൽ ഗ്ലാമർ വേഷത്തിൽ അഭിനയിച്ചു എന്നതിന്റെ പേരിൽ ആണ് താരത്തെ ഇഷ്ടപ്പെട്ട പല ആരാധകരും തിരിഞ്ഞു വിമർശിച്ചു