അച്ഛന്റെയും അമ്മയുടെയും വഴിയേ മകനും സിനിമയിലേക്കെത്തിയിരുന്നു’കല്യാണം’ എന്ന ചിത്രത്തിൽ നായകനായിട്ടായിരുന്നു ശ്രാവണിന്റെ അരങ്ങേറ്റം. ഡോക്ടറായ ശ്രാവൺ റാസൽഖൈമയിൽ കൊവിഡ് പോരാളിയാണ്. ഈ സമയത്ത് പ്രധാന്യം നൽകേണ്ടത് കൊവിഡ് സേവനത്തിനാണന്നായിരുന്നു അമ്മ പറഞ്ഞതെന്ന് ശ്വാവൺ
ഡോക്ടറായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു ശ്രാവൺ അഭിനയത്തിലും പരീക്ഷണം നടത്തിയത്. ഇടക്കാലത്ത് അഭിനയത്തിൽ നിന്നും മാറിനിന്നത് കൊവിഡ് പ്രതിരോധത്തിൽ സജീവമാവുന്നതിന് വേണ്ടിയായിരുന്നു. കൊവിഡ് കാലമായതോടെ ഉറക്കം പോലും മാറ്റിവെച്ച് സേവനത്തിനായി ഇറങ്ങിയിരുന്നു അദ്ദേഹം. കൊവിഡ് കാലത്തെ പ്രവർത്തനങ്ങൾ പരിഗണിച്ച് ശ്രാവണിന് യുഎഇ ഗോൾഡൻ വിസ നൽകിയിരുന്നു.
എപ്പോഴാണ് തുടങ്ങിയത്, നേരത്തെ ഉണ്ടായിട്ടുണ്ടോ തുടങ്ങി നിരവധി കാര്യങ്ങൾ ചോദിച്ചറിഞ്ഞതിന് ശേഷമാണ് കൊവിഡ് രോഗിക്ക് ചികിത്സ നൽകുന്നത്. ഇപ്പോൾ അഭിനയമല്ല വേണ്ടതെന്ന് പറഞ്ഞത് മമ്മിയാണ്. ജനങ്ങളെ സേവിക്കാനുള്ള അവസരമാണ്. കൊവിഡ് അതിജീവനത്തിനുള്ള പോരാട്ടത്തിൽ ശ്രാവൺ അണിനിരന്നത് അങ്ങനെയാണ്. റാസൽഖൈമയിലെ രാജകുടുംബാംഗങ്ങൾ വരെ ശ്രാവണിന് അരികിലേക്ക് ചികിത്സ തേടി എത്തിയിരുന്നു. തിരക്കുള്ള സമയത്തായിരുന്നു അവർ വന്നത്. എന്റെ സമയം വരുമ്പോൾ വിളിച്ചാൽ മതിയെന്ന് പറഞ്ഞ് വെയ്റ്റിങ്ങ് റൂമിലേക്ക് പോവുകയായിരുന്നു. ആ മര്യാദ എല്ലാവരും കണ്ടുപഠിക്കേണ്ടതാണെന്നും ശ്രാവൺ പറയുന്നു.
ഒരു കോഴ്‌സ് പഠിച്ച് മക്കൾ സ്വന്തം കാലിൽ നിൽക്കണമെന്നായിരുന്നു സരിത ആഗ്രഹിച്ചത്. സ്‌കൂൾ തൊട്ട് ഞങ്ങളുടെ കാര്യങ്ങളെല്ലാം നോക്കിയത് അമ്മയാണ്. അതാണ് അമ്മയ്‌ക്കൊപ്പം നിൽക്കുന്നത്. ഹോസ്റ്റലിൽ നിന്നായിരുന്നു ഞങ്ങൾ പഠിച്ചത്. ചെന്നൈയിൽ നിന്നും കൊച്ചിയിലേക്ക് ഓടിയെത്തുന്ന അമ്മ, ഞങ്ങളെ കണ്ട് നിറകണ്ണുകളുമായാണ് പോവുന്നത്. ഞങ്ങൾക്ക് വേണ്ടി ജീവിക്കുകയായിരുന്നു അമ്മയെന്നുമായിരുന്നു മുൻപൊരു അഭിമുഖത്തിനിടയിൽ ശ്രാവൺ പറഞ്ഞത്.