മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമാണ് പ്രിയ മോഹന്‍. പല പരമ്പരകളിലും നായികയായും വില്ലത്തിയായും പ്രിയ തിളങ്ങി. ഇപ്പോള്‍ നടി അത്ര സജീവമല്ല. നടിയും അവതാരകയുമായ പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരി കൂടിയാണ് പ്രിയ. നടന്‍ നിഹാലാണ് പ്രിയയുടെ ഭര്‍ത്താവ്. അഭിനയ രംഗത്ത് നടി അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയകളില്‍ താരം ഏറെ സജീവമാണ്. പുതിയ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്.
ഹാപ്പി ഫാമിലി എന്ന യുട്യൂബ് ചാനലും പ്രിയ നടത്തുന്നുണ്ട്. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന കുടുംബം പങ്കുവെയ്ക്കുന്ന വീഡിയോകള്‍ വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. ചിലപ്പോഴൊക്കെ ഇവര്‍ക്കൊപ്പം ഇന്ദ്രജിത്ത്-പൂര്‍ണിമ ഫാമിലിയും യാതര നടത്താറുണ്ട്. കഴിഞ്ഞ ഡിസംബറില്‍ പ്രിയയ്ക്കും നിഹാലിനുമൊപ്പം നടത്തിയ പോളണ്ട് യാത്രയുടെ ചിത്രങ്ങള്‍ പൂര്‍ണിമ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ പ്രിയയുടെയും നിഹാലിന്റെയും യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഇക്കാര്യം പ്രിയ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിക്കുകയും ചെയ്തു. നീണ്ട പരിശ്രമത്തിനൊടുവില്‍ ചാനല്‍ തിരികെ കിട്ടുകയും ചെയ്തു.
ഇപ്പോള്‍ താര കുടുംബം യുട്യൂബില്‍ പങ്കുവെച്ച പുതിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. അടുത്തിടെ നടത്തിയ കപ്പല്‍ യാത്രക്കിടെ സംഭവിച്ച ദുരനുഭവമാണ് പ്രിയയും നിഹാലും പങ്കുവെക്കുന്നത്. ആഡംബര കപ്പല്‍ യാത്രയ്ക്കിടെ ഭക്ഷണം കഴിച്ചപ്പോള്‍ അതില്‍ നിന്നും മെറ്റല്‍ കഷ്ണം ലഭിച്ചുവെന്നാണ് ഇവര്‍ യൂട്യൂബ് വീഡിയോയിലൂടെ പറയുന്നത്. താര ദമ്പതികളുടെ മകനും പ്രിയയുടെ പിതാവും ഈ യാത്രയിലുണ്ടായിരുന്നു.
എല്ലാവരും ഇത്തരം യാത്രകളില്‍ കൂടുതല്‍ ബോധവാന്മാരാകുന്നതിന് വേണ്ടിയാണ് താരങ്ങള്‍ തങ്ങള്‍ക്കുണ്ടായ അനുഭവത്തെ കുറിച്ച് ജനങ്ങളോട് പങ്കുവെച്ചത്. വൈകിട്ട് കഴിക്കാന്‍ ഓര്‍ഡര്‍ ചെയ്ത പിസയില്‍ നിന്നാണ് മെറ്റല്‍ കഷ്ണം ലഭിച്ചത്. മകന്‍ വേദുവിന് ഇഷ്ടമുള്ള ഭക്ഷണമാണ് പിസ. ഇത്തവണ പിസ കഴിക്കാന്‍ വേദു വരാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായതായി കണക്കാക്കുന്നു.- പ്രിയയും നിഹാലും പറഞ്ഞു.
‘കഴിഞ്ഞ ദിവസം വൈകിട്ട് പിസ കഴിക്കാന്‍ പോയിരുന്നു. സാധാരണ വേദുവിനെയും കൊണ്ടുപോകാറുള്ളതാണ്. എന്നാല്‍ അവന് ഉറക്കം വന്നതിനാല്‍ കുഞ്ഞിനെ കൂട്ടിയില്ല. ഓര്‍ഡര്‍ ചെയ്ത പിസ കഴിക്കുന്നതിനിടെ മെറ്റല്‍ പീസ് ലഭിച്ചു. ഉടന്‍ കപ്പിലിലെ ഫുഡ് സേഫ്റ്റിയുമയി ബന്ധപ്പെട്ടുവെങ്കിലും എന്നെ കുറ്റപ്പെടുത്തിയാണ് അവര്‍ സംസാരിച്ചത്. ഇതിപ്പോള്‍ കുഞ്ഞ് ഒപ്പമുണ്ടായിരുന്നെങ്കില്‍ അവന്‍ കഴിച്ച് പോകുമായിരുന്നു. ഒരു ജീവന്‍ വരെ അപകടത്തിലാക്കുന്ന അനാസ്ഥയാണ് കപ്പലിലെ ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. അവരുടെ പ്രതികരണം തൃപ്തികരമല്ലാത്തതിനാല്‍ തുടര്‍നടപടികള്‍ ആലോചിക്കുന്നുണ്ട്.-പ്രിയയും നിഹാലും പറഞ്ഞു.