in

ഫഹദിന് പിന്നാലെ ആലിയയും  ; എഡിഎച്ച്ഡി സ്ഥിരീകരിച്ച് നടി

ബോളിവുഡിന്റെ സൂപ്പർ നായികമാരിൽ ഒരാളാണ് ആലിയ ഭട്ട്. പുറത്തിറങ്ങുന്ന ഓരോ ചിത്രങ്ങളും ബോക്സ് ഓഫീസിൽ ഹിറ്റുകൾ വാരിക്കൂട്ടുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ പറഞ്ഞ ചില വെളിപ്പെടുത്തലുകളാണ് മാധ്യമലോകത്ത് ചർച്ചയാവുന്നത്.

തനിക്ക്  അറ്റെന്‍ഷന്‍ ഡെഫിസിറ്റ്‌ ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോമുണ്ടെന്ന് നടി ഇപ്പോൾ അഭിമുഖത്തിലൂടെ വെളിപ്പെടുത്തുകയാണ്.  മനഃശാസ്ത്ര പരിശോധന നടത്തിയെന്നും അപ്പോഴാണ് എഡിഎച്ച്ഡി സ്ഥിരീകരിച്ചതെന്നും ആലിയ അഭിമുഖത്തിലൂടെ തുറന്നു പറഞ്ഞു. പുതിയ ചിത്രമായ ജിഗ്‌രയുടെ റിലീസിന് പിന്നാലെ ദി ലാലൻടോപിന് നൽകിയ ഇൻറർവ്യൂവിൽ ആണ് താരത്തിന്  എഡിഎച്ച്ഡി ഉള്ള കാര്യം തുറന്നു പറഞ്ഞത്.

‘കുട്ടിക്കാലം മുതല്‍ക്കുതന്നെ തനിക്ക് ഈ അവസ്ഥ ഉണ്ടെന്നും അധിക നേരം ഒന്നിനും ശ്രദ്ധിക്കാനാവില്ല എന്നും ക്ലാസിൽ ഇരിക്കുമ്പോൾ പോലും സുഹൃത്തുക്കളുടെ സംസാരിക്കുമ്പോൾ പോലും തനിക്ക് ഒരു കാര്യത്തിൽ മാത്രം കോൺസെൻട്രേറ്റ് ചെയ്യാൻ സാധിക്കാറില്ല എന്നും അഭിനയത്തിന്റെ കാര്യത്തിൽ വരുമ്പോൾ മാത്രമാണ് തനിക്കാ രോഗം ബാധിക്കാറില്ലെന്നും ആലിയ പറഞ്ഞു..

അടുത്തിടെ നടൻ ഫഹദ് ഫാസിലും ഇതേ രോഗാവസ്ഥ തന്നിട്ടുണ്ടെന്ന് ഒരു പൊതുവേദിയിൽ വച്ച് വെളിപ്പെടുത്തിയിരുന്നു.അതിനുമുമ്പ് നടൻ ഷൈൻ ടോം ചാക്കോയും ഇക്കാര്യത്തെപ്പറ്റി വെളിപ്പെടുത്തൽ നടത്തിയിരുന്നു.

Written by amrutha

വിവാഹം കഴിഞ്ഞ് അഭിനയിക്കില്ലെന്ന് ആരോ പറഞ്ഞുണ്ടാക്കി, അവസരങ്ങൾ പോയി; അനന്യ

എക്കാലത്തെയും മാതൃകാ ദമ്പതികൾ ; ഇൻസ്റ്റാഗ്രാമിൽ തിളങ്ങി ജയസൂര്യയും സരിതയും