in

വിവാഹം കഴിഞ്ഞ് അഭിനയിക്കില്ലെന്ന് ആരോ പറഞ്ഞുണ്ടാക്കി, അവസരങ്ങൾ പോയി; അനന്യ

വിവാഹത്തിന് ശേഷം അഭിനയരംഗം ഉപേക്ഷിക്കുന്നു എന്ന് ചിലർ പറഞ്ഞു നടന്നത് കാരണം ഒരുപാട് അവസരങ്ങൾ തനിക്ക് നഷ്ടപ്പെട്ടുവെന്ന് നടി അനന്യ.  മലയാളത്തിൽ നല്ല വേഷങ്ങൾ കുറയുന്നത് ഒരുപാട് വിഷമിപ്പിക്കുന്ന കാര്യമാണെന്ന് അഭിമുഖത്തിൽ പറഞ്ഞു. ഏറ്റവും പുതിയ ചിത്രമായ സ്വർഗ്ഗത്തിലെ വിശേഷങ്ങളുടെ പ്രമോഷന്റെ സമയത്താണ് നടി വെളിപ്പെടുത്തൽ നടത്തിയത്.

നീണ്ടനാളത്തിൽ ഇടവേളയ്ക്കു ശേഷമാണ് താരം ഇപ്പോൾ അഭിനയരംഗത്ത് സജീവമായിരിക്കുന്നത്. അതിനുമുമ്പ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വളരെയധികം ആക്ടീവ് ആയിരുന്നു. വിവാഹത്തിന് ശേഷമായിരുന്നു താരം അഭിനയരംഗത്ത് നിന്നും ചെറിയൊരു ഇടവേള എടുത്തത്. അതിനുശേഷമുള്ള താരത്തിന്റെ തിരിച്ചുവരവ് ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.പിന്നാലെ തന്നെ താര അമ്മ സംഘടനയിലെ തിരഞ്ഞെടുപ്പിന്റെ ഭാഗമാവുകയും ചെയ്തതോടെ വാർത്തകളിലും നിറഞ്ഞുനിന്നിരുന്നു.

ഒരുകാലത്ത് മലയാളത്തിലും അന്യഭാഷയിലുമായി തിരക്കുള്ള നടിയായിരുന്നു അനന്യ. താരത്തിന്റെ തമിഴകത്തിലെ ഓരോ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയതായിരുന്നു. മലയാളത്തിലും ശ്രദ്ധ ചെലുത്തുന്ന നിരവധി കഥാപാത്രങ്ങൾ താരത്തെ തേടിയെത്തിയിരുന്നു.ആ സമയത്താണ് വിവാഹിതയായത്. ഇപ്പോൾ താരം കുടുംബ വിശേഷങ്ങളൊന്നും അഭിമുഖങ്ങളിൽ സോഷ്യൽ മീഡിയയിലും പങ്കുവയ്ക്കാറില്ല.

Written by amrutha

ഉർവശി ശാപം ഉപകാരം എന്നതിന്റെ ലൈറ്റ് വേർഷൻ ആണിത് ; രചന നാരായണൻകുട്ടി

ഫഹദിന് പിന്നാലെ ആലിയയും  ; എഡിഎച്ച്ഡി സ്ഥിരീകരിച്ച് നടി