in

ഉർവശി ശാപം ഉപകാരം എന്നതിന്റെ ലൈറ്റ് വേർഷൻ ആണിത് ; രചന നാരായണൻകുട്ടി

സമൂഹമാധ്യമത്തിലൂടെ നടി രചന നാരായണൻകുട്ടി ഏറ്റവും പുതിയതായി പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. താരത്തിന്റെ നൃത്ത വിദ്യാർത്ഥികൾ എടുത്ത ഏറ്റവും പുതിയ തീരുമാനവും അവരിൽനിന്ന് താൻ പഠിച്ച നല്ല കാര്യവുമാണ് നടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. പ്രൊഫഷണൽ നർത്തകിമാർ സ്വയം മേക്കപ്പ് ചെയ്യുക എന്നത് ഒരു പുതിയ കാര്യമൊന്നുമല്ല.  എല്ലാവരും അങ്ങനെ തന്നെ ആണ്.  പക്ഷെ ആദ്യമായി ചെയ്യുക എന്നത് ഏതൊരു നർത്തകിക്കും ഒരു പ്രധാന കാര്യം ആണ്,  പ്രത്യേകിച്ചും കേരളത്തിൽ എന്നായിരുന്നു നടി പോസ്റ്റിൽ പങ്കുവെച്ചത്. ചുരുങ്ങിയ സമയം കൊണ്ടാണ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തിയത്.

പോസ്റ്റ്‌ : ഉർവശി ശാപം ഉപകാരം എന്നതിന്റെ ലൈറ്റ് വേർഷൻ ആണ് ഇത്.  ഇന്ന് ഞാൻ ഇല്ലാതെ എന്റെ മക്കൾ എന്റെ നാട്ടിലെ അമ്പലത്തിൽ നൃത്താർച്ചന ചെയ്യുകയാണ്.  അധികം സാമ്പത്തിക വരുമാനം ഇല്ലാത്ത കമ്മിറ്റി ആയതു കൊണ്ട് പെർഫോർമൻസ് ഞങ്ങൾ ഭഗവാനുള്ള വഴിപാടാക്കി.  പക്ഷെ അതോണ്ട് ഉണ്ടായ ഗുണം എന്നത് എന്റെ മക്കൾ എല്ലാരും ആദ്യമായി ഒറ്റക്ക് മേക്കപ്പ് ചെയ്തു പഠിച്ചു.  ശരണ്യ ഒഴികെയുള്ള ബാക്കി എല്ലാവർക്കും ഇത്, അവരെ ഒരു പ്രൊഫഷണൽ നർത്തകി ആക്കി മാറ്റാൻ കഴിവുള്ളവരാക്കുന്ന ഘടകം കൂടി ആയതു കൊണ്ട്, ഇനി ഇത് സ്ഥിരമാക്കിക്കൊള്ളാൻ ഞാൻ അവരോടു പറഞ്ഞു.  പരസ്പരം സഹായിച്ചുകൊണ്ട് സമാന്യം ഭേദപ്പെട്ട രീതിയിൽ ആണ് എല്ലാവരും ചെയ്തിരിക്കുന്നത് എന്നതിൽ നിറഞ്ഞ സന്തോഷം.  ഇനി എനിക്കും പഠിക്കണം അവരുടെ അടുത്ത് നിന്ന് . പുതിയ ഒരു വിദ്സ് അഭ്യസിക്കാൻ തുടങ്ങിയ എന്റെ മക്കൾക്ക്‌ (ശരണ്യ,  സഞ്ചലി, സുഗിത, ശ്രദ്ധ,  അമ്മിണി ) ശാരദാ ദേവിയുടെ അനുഗ്രഹം നിറഞ്ഞു കവിയട്ടെ എന്ന് പ്രാർത്ഥന.

NB : പ്രൊഫഷണൽ നർത്തകിമാർ സ്വയം മേക്കപ്പ് ചെയ്യുക എന്നത് ഒരു പുതിയ കാര്യമൊന്നുമല്ല.  എല്ലാവരും അങ്ങനെ തന്നെ ആണ്.  പക്ഷെ ആദ്യമായി ചെയ്യുക എന്നത് ഏതൊരു നർത്തകിക്കും ഒരു പ്രധാന കാര്യം ആണ്,  പ്രത്യേകിച്ചും കേരളത്തിൽ

Written by amrutha

എൻറെ ഹൃദയം നൽകി, അവൻ എനിക്ക് അവന്റെ ജീവിതവും നൽകി ; സന്തോഷ വാർത്തയുമായി ഷംന

വിവാഹം കഴിഞ്ഞ് അഭിനയിക്കില്ലെന്ന് ആരോ പറഞ്ഞുണ്ടാക്കി, അവസരങ്ങൾ പോയി; അനന്യ