സ്റ്റൈലിഷ് വേഷങ്ങൾ അണിഞ്ഞുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് താതരദമ്പതികളായ ജയസൂര്യയും സരിതയും.മിക്കപ്പോഴും സ്വന്തം സ്ഥാപനമായ സരിത ജയസൂര്യ ഡിസൈനർ സ്റ്റുഡിയോയിൽ നിന്നുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും അപ്പോഴും ഫോട്ടോഷൂടിൽ എത്താറുള്ളത്. അത്തരത്തിൽ അതിമനോഹരമായ വസ്ത്രങ്ങൾ അണിഞ്ഞു കൊണ്ട് നവരാത്രിയോട് അനുബന്ധിച്ചു നടത്തിയതാണ് ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്.
സമൂഹമാധ്യമങ്ങളിലെത്തി ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുത്തു. ജയേട്ടൻ സൂപ്പറാണ്. ഉയരുന്ന ആരോപണങ്ങളെല്ലാം കള്ളമാണെന്ന് തെളിയിക്കും. ദൈവാനുഗ്രഹം ഉണ്ടാകും.’ എന്നാണ് ചിത്രങ്ങൾക്കു താഴെ ആരാധകർ കമന്റ് ചെയ്തത്. ‘എക്കാലത്തെയും മാതൃകാ ദമ്പതികളാണ് ഇവർ എന്നിങ്ങനെയുള്ള കമന്റുകളും വരുന്നുണ്ട്.
പോലീസിൻറെ വിശദമായ ചോദ്യം ചെയ്യുന്ന ശേഷം താരം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. താൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണെന്നും പരാതി നൽകിയ നടിയുമായി തനിക്ക് യാതൊരുവിധത്തിലുള്ള സൗഹൃദങ്ങളും ഇല്ലെന്നും തന്റെ പേരിൽ ഉന്നയിച്ചിരിക്കുന്നത് വ്യാജ പരാതിയാണെന്നും താരം പറഞ്ഞിരുന്നു . മാത്രമല്ല ഇത്തരത്തിൽ വ്യാജ പരാതി ഉന്നയിക്കുന്നവർക്കെതിരെ ശക്തമായി നേരിടുമെന്നും തനിക്ക് വേണ്ടി മാത്രമല്ല ഇത്തരത്തിലുള്ള അനുഭവങ്ങൾ നേരിടുന്നവർക്ക് വേണ്ടി കൂടിയാണ് താൻ നിയമപരമായി മുന്നോട്ട് നീങ്ങുന്നതെന്നും നടൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി