in

രശ്മികയെയും സമാന്തയേയും  കടത്തിവെട്ടി നയൻതാര ;  പ്രതിഫലം വാങ്ങുന്നത് കോടികൾ

നടന്മാരുടെയും നടിമാരുടെയും പ്രതിഫലത്തെക്കുറിച്ചുള്ള
ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത് ഒരു പുതിയ കാര്യമാണ്. ഓരോ വർഷം ആരംഭിക്കുമ്പോഴും നടി നടന്മാർ തങ്ങളുടെ പ്രതിഫലം വർദ്ധിപ്പിക്കാറുണ്ട്. ഒരു സിനിമ വിജയിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ വലിയൊരു സംഖ്യ തന്നെയായിരിക്കും അവർ അടുത്ത പ്രൊജക്റ്റ്ലേക്ക് വാങ്ങിക്കുക. തെലുങ്ക് സിനിമയിലെ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടിമാരുടെ ലിസ്റ്റ് ആണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ലിസ്റ്റിലെ ആദ്യത്തെ ഏഴു താരങ്ങളിൽ ഉള്ളവരുടെ വിവരങ്ങൾ ആണ് ആരാധകരെ ഞെട്ടിപ്പിച്ചത്. എന്റര്‍ടെയ്ന്‍മെന്റ് പ്ലാറ്റ്‌ഫോമായ കോയ്മോയ് ആണ് ഇക്കാര്യം ഏറ്റവുമാദ്യം പുറത്തുവിട്ടത്.

തമിഴകത്തിന്റെ സൂപ്പർ താരം നയൻതാരയാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടികയിൽ ഒന്നാമത് വന്നിരിക്കുന്നത്. 13 മുതൽ 15 കോടി രൂപയാണ് ഒരു സിനിമക്കായി നയൻ‌താര വാങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.   രണ്ടാം സ്ഥാനത്തുള്ളത് അനുഷ്ക ഷെട്ടിയാണ്. നാല് മുതൽ ഏഴു കോടി വരെയാണ് നടി ഒരു സിനിമയ്ക്ക് വാങ്ങിക്കുന്നത് എന്നാണ് കണക്ക്.

പൂജ ഹെഗ്‌ഡെയാണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് വന്നിരിക്കുന്നത് . തൃഷ കൃഷ്ണൻ നാലാം സ്ഥാനത്തും രശ്‌മിക മന്ദാന അഞ്ചാം സ്ഥാനവും ആണ് നേടിയിരിക്കുന്നത്.

Written by amrutha

മകനുകൊടുക്കുന്നപോലെ സ്നേഹവും വാൽസല്യവും തന്നു; ടി പി മാധവനെ കുറിച്ച് മോഹൻലാൽ

മാതൃത്വം എന്താണെന്ന് അനുഭവിക്കണം,  എല്ലാത്തിനും മനസ്സിനെ പാകപ്പെടുത്തിയിട്ടുണ്ട് : ശോഭിത ധുതിപാല