in ,

മാതൃത്വം എന്താണെന്ന് അനുഭവിക്കണം,  എല്ലാത്തിനും മനസ്സിനെ പാകപ്പെടുത്തിയിട്ടുണ്ട് : ശോഭിത ധുതിപാല

വിവാഹസങ്കല്‍പങ്ങളെക്കുറിച്ചും അമ്മയാകാനുള്ള അഗ്രഹത്തെക്കുറിച്ചും അഭിമുഖത്തിലൂടെ മനസ്സ് തുറന്ന് ആരാധകരുടെ പ്രിയപ്പെട്ട നടി ശോഭിത ധുതിപാല. അടുത്തിടെ ആയിരുന്നു നാഗാർജുനയുമായി പ്രണയത്തിൽ ആണെന്ന് വിവാഹം ഉടനെ ഉണ്ടാകും എന്നും വെളിപ്പെടുത്തിയത്. വിവാഹനിശ്ചയം കഴിഞ്ഞുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്തിരുന്നു.  ഏറ്റവും അടുത്ത ബന്ധുക്കളും ഒരുമിച്ച്  ഹൈദരാബാദിൽ വ ച്ചായിരുന്നു നിശ്ചയം സംഘടിപ്പിച്ചിരുന്നു.

‘വിവാഹത്തിനു ശേഷം സന്തോഷത്തോടെ ജീവിക്കുന്നതും ഒരു കുഞ്ഞിനെ പ്രസവിക്കുന്നത് ഒക്കെ സങ്കല്‍പിച്ചു നോക്കിയിട്ടുണ്ട് എന്നാണ്  ഇപ്പോൾ അഭിമുഖത്തിലൂടെ പറയുന്നത്. അമ്മയാകാന്‍ ഏതൊരു പെൺകുട്ടിയെ പോലെ തനിക്കും ഒരുപാട് ആഗ്രഹമുണ്ട്. മാതൃത്വമെന്താണെന്ന് അനുഭവിച്ചറിയണം. മാതൃത്വത്തെ കുറിച്ച്  വ്യക്തമായ ധാരണ എനിക്കുണ്ട്. മാതൃത്വം എന്ന വികാരത്തിലേക്ക് എന്റെ മനസ്സിനെ ഞാന്‍ പാകപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്’.– ഒരു  മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം  തുറന്നു പറ പറഞ്ഞു..

വിവാഹനിശ്ചയം വളരെ ലളിതമായ രീതിയിൽ ആയിരുന്നു നടത്തിയ.ത് ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വച്ചായിരുന്നു വിവാഹ നിശ്ചയം സംഘടിപ്പിച്ചത്.  വിവാഹ തീയതി, സ്ഥലം തുടങ്ങിയ കാര്യങ്ങളൊന്നും താരകുടുംബം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല .

Written by amrutha

രശ്മികയെയും സമാന്തയേയും  കടത്തിവെട്ടി നയൻതാര ;  പ്രതിഫലം വാങ്ങുന്നത് കോടികൾ

ഫോൺ വിളിച്ചാൽ ചിലർ എടുക്കാറില്ല ചേട്ടാ ; പ്രയാഗയ്ക്ക് സഹായവുമായി സാബുമോൻ