in

ചതുരം പോലെയുള്ള സിനിമകളിൽ അഭിനയിക്കുന്നത് പ്രേമിന് കുഴപ്പമില്ല ; സ്വാസിക വിജയ്

ആരാധകർക്ക് ഏറെ സർപ്രൈസ് നൽകിക്കൊണ്ടായിരുന്നു സ്വാസിക വിവാഹ വാർത്ത പുറത്തുവിടുന്നത്. സിനിമ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന പ്രേംജേക്കബ് ആയിരുന്നു താരത്തിന്റെ വരൻ

സ്വാസികയുടെ സിനിമകളെ കുറിച്ച് പ്രേം വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ച വിവരങ്ങളാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ  ശ്രദ്ധിക്കപ്പെടുന്നത്. സ്വാസികയുടെ സിനിമകളൊന്നും തിയേറ്ററിൽ പോയി ഞാൻ കണ്ടിട്ടില്ല എന്നാണ് താരം അഭിമുഖത്തിൽ പറഞ്ഞത്. പക്ഷെ ചതുരവും വാസന്തിയുമൊക്കെ കണ്ടിട്ടുണ്ട് ചിത്രത്തെക്കുറിച്ച് വലിയ അഭിപ്രായവും  പങ്കുവെച്ചു. വാസന്തി എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ്.  സ്വാസികയുടെ ആ കഥാപാത്രത്തിന് ഒരുപാട് ലെയേഴ്സ് ഉള്ളതുകൊണ്ട് ആ കഥാപാത്രം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും താരം പറഞ്ഞു

അഭിമുഖത്തിൽ ഒരുപാട് കാര്യങ്ങൾ താരങ്ങൾ ഇരുവരും പങ്കുവെച്ചിരുന്നു. കല്യാണം കഴിഞ്ഞതുകൊണ്ട് ചതുരം പോലെയുള്ള ചിത്രങ്ങളിൽ അഭിനയിക്കില്ല എന്ന് തീരുമാനമെടുത്തിട്ടുണ്ടോ എന്ന് ചോദ്യത്തിന് നടി ഇല്ല എന്ന് തന്നെയാണ് മറുപടി നൽകിയത്.

ഒരു തിരക്കഥയിൽ ഇന്റിമേറ്റ് സീനിന്റെ ആവശ്യകതയുള്ള  വരികയാണെങ്കിൽ ചെയ്യുകയെന്നതേയുള്ളു എന്നും. ആവശ്യമില്ലതെ അത്തരം സീനുകൾ കുത്തി കയറ്റുന്ന സിനിമകൾ താൻ തിരഞ്ഞെടുക്കില്ല എന്ന് തുറന്നു പറഞ്ഞിരുന്നു. ചതുരം എന്ന ചിത്രത്തിലെ നടിയുടെ കഥാപാത്രം ഏറെ പ്രശസ്തി നേടി കൊടുത്തിരുന്നു  ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ഒരുപാട് നിരൂപക പ്രശംസയും സ്വന്തമാക്കി.

Written by amrutha

ഇതാര് മലയാളത്തിലെ അനുഷ്ക ഷെട്ടിയോ!!! നവരാത്രി ചിത്രങ്ങളിൽ തിളങ്ങി മിയ

ഹഹാ ഹിഹി ഹുഹു ; വാർത്തകൾക്കെതിരെ മുഖം തിരിച്ചു പരിഹാസവുമായി പ്രയാഗ മാർട്ടിൻ