മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരം സ്വാസിക വിജയ് വിവാഹിതയാകുന്നു. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ. ജനുവരി 26ന് തിരുവനന്തപുരത്താണ് വിവാഹം സംഘടിപ്പിക്കുന്നത്.27ന് കൊച്ചിയിൽ വച്ച് ഏറ്റവും അടുത്ത സുഹൃത്തുക്കൾക്കായുള്ള വിവാഹ വിരുന്ന് സംഘടിപ്പിക്കുമെന്ന് അറിയിച്ചു..
മനം പോലെ മംഗല്യം എന്ന പരമ്പരയിലൂടെയാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ഇവർ തമ്മിലുള്ള ഫോട്ടോഷൂട്ടും ചിത്രങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. തിരുവനന്തപുരം സ്വദേശിയായ പ്രേം മോഡലിംഗ് രംഗത്തും അന്യഭാഷ പരമ്പരകളിലും സജീവമാണ്. മൂവാറ്റുപുഴ സ്വദേശിനിയാണ് സ്വാസിക. പൂജ വിജയി എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്.
2014 തൊട്ടാണ് സീരിയലുകളിൽ സജീവമാകാൻ തുടങ്ങിയത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ദത് പുത്രി എന്ന പരമ്പരയിലൂടെ ആയിരുന്നു ആദ്യമായി അഭിനയിച്ചത്. പിന്നീട് പല ടെലിവിഷൻ റിയാലിറ്റി ഷോകളിലും അവതാരികയായി വന്നിട്ടുണ്ട്.വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് താരത്തിനും മികച്ച സഹനടിക്കുള്ള അവാർഡും ലഭിച്ചിരുന്നു.
ഷൈൻ ടോം ചാക്കോ പ്രധാന കഥാപാത്രമായി എത്തുന്ന വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രമാണ് നടിയുടെ പുറത്തിറങ്ങാൻ ഇരിക്കുന്ന പുതിയ ചിത്രം.ചിത്രത്തിലെ നായികമാരിൽ ഒരാളാണ് സ്വാസിക