മലയാളികളുടെ പ്രിയ്യപ്പെട്ട താരമാണ് അപർണ ബാലമുരളി, മലയാളത്തിനു പുറമെ താരത്തിന് വലിയ ആരാധകകൂട്ടമുണ്ട്. നിലപാടുകൾ പറഞ്ഞു കൊണ്ട് അപർണ മാധ്യമ ശ്രദ്ധ പിടിച്ച് വാങ്ങാറുണ്ട്. ഒടുവില്‍ അപര്‍ണ വാര്‍ത്താ ശ്രദ്ധ നേടിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം ഒരു വേദി പങ്കിട്ടതിനാല്‍ ആയിരുന്നു. അതിന്റെ പേരില്‍ അപര്‍ണയുടെ രാഷ്ട്രീയത്തെ ചോദ്യം ചെയ്തും മറ്റും പലരും രംഗത്ത് എത്തി. അതിന് വ്യക്തമായി മറുപടി നല്‍കി രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ നടി.
2018 എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് വിമര്‍ശനങ്ങള്‍ക്ക് അപര്‍ണ മറുപടി നല്‍കിയത്. അങ്ങിനെ ഒരു ചടങ്ങില്‍ പങ്കെടുത്തതില്‍ തെല്ലും കുറ്റബോധം ഇല്ല എന്ന് അപര്‍ണ വ്യക്തമാക്കി. ഞാന്‍ ആ പരിപാടിയില്‍ പങ്കെടുത്തതില്‍ പലരും വിമര്‍ശനങ്ങളുമായി വരുന്നുണ്ട് എന്നും പരിഹസിക്കുന്നുണ്ട് എന്നും മറ്റുള്ളവര്‍ പറയുമ്പോഴാണ് ഞാന്‍ അറിയുന്നത് തന്നെ.
അതെ സമയം എന്നെ സംബന്ധിച്ച് എല്ലാവര്‍ക്കും കിട്ടുന്ന ഒരു അവസരം അല്ല എനിക്ക് കിട്ടിയത്. ഇന്ത്യന്‍ പ്രധാന മന്ത്രിയ്‌ക്കൊപ്പം ഒരു സ്‌റ്റേജ് പങ്കിടുക എന്നാല്‍ എന്നെ സംബന്ധിച്ച് അഭിമാനമുള്ള കാര്യമാണ്. ഇനിയൊരിക്കല്‍ അത് പോലെ ഒരു അവസരം ലഭിയ്ക്കും എന്നും വിശ്വസിയ്ക്കുന്നില്ല. വളരെ ബഹുമാനത്തോടെയും സന്തോഷത്തോടെയും ആണ് ആ ഒരു ക്ഷണം സ്വീകരിച്ചത്. അതില്‍ എനിക്ക് രാഷ്ട്രീം നോക്കേണ്ടതില്ല. ഞാന്‍ എന്തിനാണ് ആ പരിപാടിയില്‍ പങ്കെടുക്കുന്നത് എന്ന് എനിക്ക് വ്യക്തമായി അറിയാം.
ഇന്ത്യന്‍ പ്രധാനമന്ത്രിയ്‌ക്കൊപ്പം ഞാന്‍ ഒരു സ്‌റ്റേജ് പങ്കിടുന്നു എന്നത് എനിക്കും എന്നെ സ്‌നേഹിക്കുന്നവര്‍ക്കും എന്റെ വീട്ടുകാര്‍ക്കും അങ്ങേയറ്റം അഭിമാനവും സന്തോഷവും ഉള്ള കാര്യമാണ്. ആരാണ്, ഏത് രാഷ്ട്രീയമാണ് എന്നതല്ല, പദവിയ്ക്ക് ആണ് പ്രാധാന്യം. എന്ത് തന്നെ പറഞ്ഞാലും വിമര്‍ശിച്ചാലും അദ്ദേഹം ആണ് ഇന്ത്യയുടെ പ്രൈം മിനിസ്റ്റര്‍. ആ പദവിയ്ക്ക് ഒരു ബഹുമാനം ഉണ്ട്. പത്ത് വര്‍ഷം കഴിഞ്ഞ് തിരിഞ്ഞ് നോക്കിയാലും ആ പരിപാടി എനിക്ക് അഭിമാനം ആണ്.