അഭിനേത്രിയും സാമൂഹിക പ്രവർത്തകയുമായ തിളങ്ങുന്ന താരമാണ് മാല പാർവതി. സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ താരത്തിന് സൈബർ അതിക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. 2007 ലായിരുന്നു മാലാ പാർവതി അഭിനയ രംഗത്തേക്ക് എത്തുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന ചിത്രത്തിൽ ഒരു ആക്ടിവിസ്റ്റിന്റെ വേഷമിട്ടുകൊണ്ടാണ് സിനിമാഭിനയം തുടങ്ങുന്നത്.പിന്നീട് നിരവധി ചിതങ്ങളിൽ അഭിനയിച്ചു. നീലത്താമരയിലെ സീനിയർ കുഞ്ഞിമാളു എന്ന കഥാപാത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ, മുന്നറിയിപ്പ്, ഗോദ, വരത്തൻ, ഒരു കുപ്രസിദ്ധ പയ്യൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. തെലുങ്ക്, തമിഴ് സിനിമാ മേഖലകളിലും പാർവതി ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.
നാടാകാഭിനയവുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളിൽ സഞ്ചരിപ്പോൾ ഉണ്ടായ രസകരമായ ഒരു സംഭവം പറയുന്ന മാലാ പാർവതിയുടെ വീഡിയോ ഇപ്പോൾ ശ്രദ്ധിക്കപ്പെടുകയാണ്. വാക്കുകൾ, ഞങ്ങളുടെ പ്രദർശനം നടക്കുമ്പോഴെല്ലാം കാണാൻ ഓസ്ട്രേലിയക്കാരിയായ സ്ത്രീ എത്തുമായിരുന്നു. നാല് തവണയോളം അവർ വന്ന് ഞങ്ങളുടെ നാടകം കണ്ടു. ഇംഗ്ലീഷ് സബ്ടൈറ്റിൽ ഉണ്ടായിരുന്നതിനാൽ നാടകം ആസ്വദിക്കാൻ നിരവധി പാശ്ചാത്യർ എത്തിയിരുന്നു.
അങ്ങനെ നാടകത്തിന്റെ അവസാന ദിവസം ആ ഓസ്ട്രേലിയക്കാരി ഞങ്ങളെ സമീപിച്ച് നാടകത്തെ പുകഴ്ത്തി സംസാരിച്ചു. നിങ്ങളുടെ നാടകത്തിൽ നിന്നും സ്നേഹത്തെ കുറിച്ചും മറ്റും ഞാൻ ഒരുപാട് കാര്യങ്ങൾ മനസിലാക്കി. എന്റെ ഭർത്താവിന്റെ സ്നേഹത്തിൽ ഇപ്പോൾ എനിക്ക് വിശ്വാസമില്ല. അതിനാൽ ഞാൻ അദ്ദേഹവുമായുള്ള ബന്ധം വേർപിരിയാൻ പോവുകയാണ്. എന്നായിരുന്നു അവർ പറഞ്ഞത്.
മലയാള സിനിമയെ അപേക്ഷിച്ച് തെലുങ്ക് സിനിമ കൂടുതൽ പ്രൊഫഷണലാണ്. തെലുങ്ക് വശമില്ലാത്തതിനാൽ പലപ്പോഴും ഡയലോഗുകൾ മനപാഠമാക്കാനും കൃത്യമായി ഉച്ചരിക്കാനും പാടുപെട്ടിരുന്നു