in ,

എന്നെ കല്ല്യാണം കഴിക്കാൻ പറ്റുമോ എന്ന് ചോദിച്ച് സതീശനെ വിളിച്ചു, ഇത് കേട്ട ഉടനെ മീറ്റിംഗിലാണ് പിന്നെ വിളിക്കാമെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. പിന്നെ തിരിച്ച് വിളിച്ചതുമില്ല- മാലാ പാർവതി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മാലാ പാർവ്വതി. കൈ നിറയെ ചിത്രങ്ങളുമായി തിളങ്ങി നിൽക്കുകയാണ് താരം. മമ്മൂട്ടി ചിത്രമായ ഭീഷ്മപർവ്വത്തിലെ മോളി എന്ന കഥാപാത്രം മാലാ പാർവതിയ്ക്ക് ഏറെ കയ്യടി നേടി കൊടുത്തിരുന്നു. തിരുവനന്തപുരം ഓൾ സെയിന്റ്‌സ് കോളേജ്,വിമൻസ് കോളേജ്, കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം ക്യാമ്പസ,തിരുവന്തപുരം ലോ കോളോജ് തുടങ്ങിയ കോളേജുകളിലാണ് പഠിച്ചത്.സൈക്കോളജിയിൽ എംഫിൽ കരസ്ഥമാക്കിയിട്ടുണ്ട്. സൈക്കോളജിസ്റ്റായി പ്രവർത്തിക്കുന്നതിനിടയിലാണ് ടെലിവിഷൻ അവതാരകയാവുന്നത്. ദൂരദർശൻ, ഏഷ്യാനെറ്റ്,സൂര്യ ടിവി, കൈരളി തുടങ്ങി മലയാളത്തിലെ പ്രശസ്തമായ ചാനലുകളിൽ അവതാരകയായി പ്രവർത്തിച്ചിട്ടുണ്ട്.

ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന ചിത്രത്തിൽ ഒരു ആക്ടിവിസ്റ്റിന്റെ വേഷമിട്ടുകൊണ്ടാണ് സിനിമാഭിനയം തുടങ്ങുന്നത്.പിന്നീട് നിരവധി ചിതങ്ങളിൽ അഭിനയിച്ചു. നീലത്താമരയിലെ സീനിയർ കുഞ്ഞിമാളു എന്ന കഥാപാത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ,മുന്നറിയിപ്പ്,ഗോദ,വരത്തൻ, ഒരു കുപ്രസിദ്ധ പയ്യൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഇപ്പോഴിതാ തന്റെ പ്രണയകഥ പങ്കുവെയ്ക്കുകയാണ് മാലാ പാർവതി. വാക്കുകൾ,

കോളേജ് മുഴുവൻ ചർച്ചയായ ബന്ധമായിരുന്നു ഞങ്ങളുടേത്. ഞാനും സതീശനും തമ്മിൽ ഇഷ്ടത്തിലാണെന്ന് കോളേജ് മുഴുവൻ പ്രചരിച്ചു. ഞങ്ങളുടെ പേരുകളൊക്കെ വിളിച്ച് മറ്റുള്ളവർ കളിയാക്കുമായിരുന്നു. ഈ കളിയാക്കൽ പിന്നീട് വലിയ കഥയായി മാറുകയായിരുന്നു. വൈകാതെ തന്നെ ഈ കഥ എന്റെ വീട്ടിലും നാട്ടിലുമൊക്കെ എത്തി. ക്യാമ്പസിലും വലിയ പ്രശ്‌നമായി. അന്ന് സതീശൻ ഒഴികെ ബാക്കിയെല്ലാവരും ഈ ബന്ധത്തെ കുറിച്ച് എന്നോട് ചോദിച്ചിരുന്നു. ഈ സംഭവം നാട്ടിലൊക്കെ അറിഞ്ഞതോടെ വീട്ടിൽ വലിയ പ്രശ്‌നമായി. തന്നെ മോശക്കാരിയായി ചിത്രീകരിക്കാനും തുടങ്ങി. എന്നാൽ ഇതൊക്കെ വലിയ വാർത്തയായതിന് ശേഷമാണ് എന്റെ ചെവിയിൽ എത്തുന്നത്. വിവാഹം ആലോചിക്കാൻ എത്തുന്നവർ പോലും ഈ ബന്ധത്തെ കുറിച്ച് തന്നോട് ചോദിക്കുകയായിരുന്നു’.

‘പ്രണയകഥയ്ക്ക് ശേഷം ഞങ്ങൾ ഒളിച്ചോടി എന്നും കോളേജിൽ വാർത്ത പ്രചരിച്ചിരുന്നു. ഏറ്റവും ഒടുവിൽ സതീശനെ വിളിക്കുകയായിരുന്നു. ഈ സത്യങ്ങളെല്ലാം അറിയാവുന്ന ഏക വ്യക്തി നിങ്ങളാണ്; എന്നെ കല്ല്യാണം കഴിക്കാൻ പറ്റുമോ എന്ന് ചോദിച്ചു. ഇത് കേട്ട ഉടനെ മീറ്റിംഗിലാണ് പിന്നെ വിളിക്കാമെന്ന് പറഞ്ഞ് സതീശൻ ഫോൺ കട്ട് ചെയ്തു. പിന്നെ തിരിച്ച് വിളിച്ചതുമില്ല. ആ സമയത്ത് സതീശനോട് എനിക്കൊരു ഇഷ്ടമൊക്കെ തോന്നി’.

‘പിന്നീട് ഞാൻ സതീശനെ നേരിട്ട് കണ്ട് സംസാരിക്കുകയായിരുന്നു. ഇത് രാഷ്ട്രീയമാണ്. ഇവിടെ പ്രേമം ഒന്നുമില്ല. എസ്.എഫ്.ഐയുടെ ഒരു ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി എന്നെ ടാർഗറ്റ് ചെയ്യുന്നതാണെന്നും പറഞ്ഞ് അവിടെ നിന്ന് മടങ്ങാൻ സതീശൻ ആവശ്യപ്പെട്ടു. എന്നാൽ അങ്ങനെ പോകാൻ പറ്റില്ലെന്നായിരുന്നു എന്റെ മറുപടി. കൂടാതെ വേറെ ആരേയും വിവാഹം കഴിക്കാൻ പറ്റില്ലെന്നും തുറന്ന് പറഞ്ഞു. പിന്നീട് കുറെ ദിവസങ്ങൾ കഴിഞ്ഞാണ് ഞാൻ ഈ ബന്ധത്തിൽ സീരിയസ് ആണെന്ന് അദ്ദേഹത്തിന് മനസ്സിലായത്. തുടർന്ന് എന്നോട് അദ്ദേഹത്തിന്റെ പോയി വീട് കാണാൻ പറഞ്ഞു

‘രണ്ട് കൂട്ടുകാരികളെയും കൊണ്ടാണ് സതീശന്റ വീട് കാണാൻ പോയത്. ഒരു ചെറിയ വീടാണ്. അന്ന് അവിടെ മൂത്ത ചേച്ചിയുണ്ടായിരുന്നു. സതീശനോടുള്ള തന്റെ ഇഷ്ടം ചേച്ചിയോട് പറഞ്ഞു. നിന്നെ പോലെ പൈങ്കിളി പോലിരിക്കുന്ന പെണ്ണിനെ അവൻ വേണ്ടെന്നാണോ പറഞ്ഞത്. അവനിങ്ങ് വരട്ടെ ഞാൻ പറയാമെന്ന് ചേച്ചി അറിയിച്ചു. തിരിച്ചു പോകുമ്പോൾ കൂട്ടുകാരികൾ എന്നെ കുറെ വഴക്കു പറഞ്ഞു. എന്നാൽ നിലപാട് മാറ്റാൻ ഞാൻ ഒരുക്കമായിരുന്നില്ല

‘അതിന് ശേഷം സതീശനെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂവെന്ന് ഞാൻ ഉറപ്പിച്ചു. എന്റെ വീട്ടിൽ ഈ കാര്യം അറിഞ്ഞപ്പോൾ ചേച്ചിയുടെ കഴിയട്ടെ എന്നായിരുന്നു മറുപടി. അങ്ങനെ 1998 ആഗസ്റ്റ് 10 ന് ഒരു കർക്കിടക മാസത്തിൽ വിവാഹം രജിസ്റ്റർ ചെയ്തു. അന്നെനിക്ക് പത്തൊമ്പത് വയസായിരുന്നു. പിന്നീട് ആ തീരുമാനമായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു. അത്രമേൽ സന്തോഷത്തിലാണ് ഞങ്ങൾ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്

Written by admin

താൻ ഫയങ്കര ഹോട്ട് ആണെന്ന് പറഞ്ഞാലും കുഴപ്പം ഒന്നും ഇല്ല എന്നു നടി അതാൻ ഫയങ്കര ഹോട്ട് ആണെന്ന് പറഞ്ഞാലും കുഴപ്പം ഒന്നും ഇല്ല – അനിഖ സുരേന്ദ്രൻ

വിഷു കൈനീട്ടം കിട്ടുമ്പോ കാൽ തൊട്ട് വന്ദിക്കുന്നത് ഹിന്ദു ആചാരം മാത്രമാണ്, അതിനർത്ഥം അവരെല്ലാം സംഖികളാണ്, BJP ക്കാർ ആണ് എന്നല്ല- സന്തോഷ് പണ്ഡിറ്റ്