in ,

ഒന്നും പഠിക്കാന്‍ ഒരിക്കലും വൈകിയിട്ടില്ല, ആ ശരിയായ നിമിഷത്തിനായി കാത്തിരിക്കരുത്- കനിഹ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കനിഹ. നിരവധി സിനിമകളില്‍ നടി ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഭയം ഉപേക്ഷിച്ച് ബൈക്ക് ഓടിച്ച വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രങ്ങളും ഓടിക്കുന്ന വീഡിയോയും നടി സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

”സന്തോഷം.. ഈ വലിയ ബൈക്കുകള്‍ ഓടിക്കാന്‍ പഠിക്കാന്‍ എപ്പോഴും ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനിടയില്‍ ഭയം വന്നു.. ഇന്ന് ഞാന്‍ ആ ഭയം ഉപേക്ഷിച്ചു, ഈ രാക്ഷസനോടൊപ്പം യഥാര്‍ത്ഥ സന്തോഷവും ആവേശവും അനുഭവിച്ചു” എന്ന് കനിഹ കുറിച്ചു.

‘ഒന്നും പഠിക്കാന്‍ ഒരിക്കലും വൈകിയിട്ടില്ല! ആ ശരിയായ നിമിഷത്തിനായി കാത്തിരിക്കരുത്.. ഓരോ നിമിഷവും നിങ്ങളുടേതാക്കുക” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചു കൊണ്ടുള്ള കമന്റുകള്‍ പങ്കുവച്ചിരിക്കുന്നത്.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘ബ്രോ ഡാഡി’യാണ് കനിഹയുടെ ഇനി പുറത്തിറങ്ങിനിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന്. മീന, ലാലു അലക്സ്, മുരളി ഗോപി, സൗബിൻ ഷാഹിർ തുടങ്ങിയ വമ്പൻ താരനിരയും ബ്രോ ഡാഡിയുടെ ഭാഗമാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ഫണ്‍-ഫാമിലി ഡ്രാമയാണ് ചിത്രമായിരിക്കും ബ്രോ ഡാഡിയെന്നാണ് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞത്.

Written by admin

ഇവനെന്താ ഇത്ര കളറ്, ഞാന്‍ മൊത്തം കറുത്തിട്ടു ആയിരുന്നല്ലോ :കുഞ്ഞനിയന് ആശംസയുമായി റോഷന ആന്‍ റോയ്

വീഴുമ്പോൾ പിടിക്കാൻ ഞാൻ മാത്രമേ ഉണ്ടാകു: മൃദുലയെ ചേർത്ത് പിടിച്ച് യുവ