ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ്, ധമാക്ക എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് റോഷന ആന്‍ റോയ്. നടി എന്നതിലുപരി താരം ഒരു മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധേയമായി മാറി കൊണ്ടിരിക്കുന്നത്. അനിയന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായാണ് റോഷ്‌ന എത്തിയിരിക്കുന്നത്. 13 വയസ് പ്രായ വ്യത്യാസം ആണ് അനിയനും താനും തമ്മിൽ ഉള്ളത് . അതുകൊണ്ടുതന്നെ ഒരു അമ്മയുടെ എല്ലാ അധികാരവും തനിക്കുണ്ടായിരുന്നു എന്ന് താരം എഴുതി .ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്.
ഇവനെന്താ ഇത്ര കളറ്, ഞാന്‍ മൊത്തം കറുത്തിട്ടു ആയിരുന്നല്ലോ അമ്മക്ക് ഒന്നും അറിയേണ്ടി വന്നിട്ടില്ല രാത്രി ഒക്കെ ഇവനെ നോക്കാന്‍ എണീച്ചിരിക്കണത് ഞാന്‍ ആണ്.. ഞാന്‍ ടിവിയും കണ്ടു ഇവനെ കൊഞ്ചിച്ചു ഇരിക്കുമെന്നും താരം കുറിച്ചു.
കുറിപ്പ് ഇങ്ങനെ:
ഞാന്‍ സ്‌കൂളില്‍ നിന്നു വരുമ്പോ അങ്കമാലി എല്‍എഫ് ആശുപത്രി വരെ പോകാമെന്നു പറഞ്ഞു ചാച്ചന്‍ എന്നെയും കൂട്ടി ആശുപത്രിയിലേക്ക് ചെന്നു, എന്തു വാവയാണെന്നു ചോദിച്ചപ്പോ അനിയനാണെന്നു പറഞ്ഞു. ഞാന്‍ വാവക്കു വേണ്ടി വെയ്റ്റിംഗ് ആയിരുന്നു… സിനിമയിലൊക്കെ കാണുന്ന പോലെ തന്നെ അവനെ കൈയില്‍ വാങ്ങി ഇച്ചിരി കൊഞ്ചിച്ചു, ഞാന്‍ ഇവിടെ നിക്കട്ടെ എന്നൊക്കെ ചോദിച്ചു, ആശുപത്രിയില്‍ സ്ഥലമില്ല എന്നൊക്ക പറഞ്ഞു എന്നെ നൈസ് ആയിട്ട് ഒഴിവാക്കി.
നല്ല നിറമൊക്കെ ഇണ്ട് ചുന്ദരന്‍ തന്നെ! ഇടക്ക് ഞാന്‍ അമ്മയോട് ചോദിക്കും, ഇവനെന്താ ഇത്ര കളറ്, ഞാന്‍ മൊത്തം കറുത്തിട്ടു ആയിരുന്നല്ലോ… അമ്മക്ക് ഒന്നും അറിയേണ്ടി വന്നിട്ടില്ല രാത്രി ഒക്കെ ഇവനെ നോക്കാന്‍ എണീച്ചിരിക്കണത് ഞാന്‍ ആണ്.. ഞാന്‍ ടിവിയും കണ്ടു ഇവനെ കൊഞ്ചിച്ചു ഇരിക്കും…. ഞങ്ങള്‍ തമ്മില്‍ ഒരുപാട് വയസ്സിന്റെ വ്യത്യാസം ഉണ്ട് (ഏകദേശം ഒരു 12..13..വയസ്സിന്റെ ). അതുകൊണ്ട് തന്നെ ഒരു അമ്മയുടെ പോലെ തന്നെ എല്ലാ അധികാരവും എനിക്കുണ്ട്.