നടിയും മോഡലും മേക്കപ്പ് ആർടിസ്റ്റുമാണ് റോഷ്‌ന ആൻ റോയി.ധമാക്ക, ഒരു അഡാറ് ലവ് എന്നീ ഒമർ ലുലു ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ വയനാടുള്ള ആംറെസി റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ നീന്തി കളിക്കുന്നതിന്റെ വീഡിയോ തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടി.
കമന്റുകളുമായി നിരവധി പേരാണ് എത്തിയത്. നടന്‍ കിച്ചു ടെല്ലസിനെയാണ് റോഷ്‌ന വിവാഹം ചെയ്തത്. മൂന്ന് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹിതരായത്. ഇന്‍സ്റ്റയില്‍ സജീവമായ റോഷ്‌ന ഇടയ്ക്കിടയ്ക്ക് ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.
ധമാക്ക, ഒരു അഡാറ് ലവ് എന്നീ ഒമര്‍ ലുലു ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് റോഷ്‌ന. മാത്രമല്ല നിരവധി നടിമാര്‍ക്ക് കിടിലന്‍ മേക്കോവര്‍ ലുക്ക് നല്‍കിയിട്ടുമുണ്ട് തന്റെ ആര്‍ആര്‍ മേക്കോവര്‍ സ്റ്റുഡിയോയിലൂടെ താരം.
ഒമര്‍ ലുലു ചിത്രം ഒരു അഡാറ് ലവിലൂടെ ശ്രദ്ധേയായ താരമാണ് റോഷ്ന. ചിത്രത്തിലെ സ്നേഹ മിസ് എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസ് അങ്കമാലി ഡയറീസ് സിനിമയിലൂടെയാണ് ശ്രദ്ധേയനായത്. പോത്ത് വര്‍ക്കി എന്ന കഥാപാത്രമായാണ് താരം അങ്കമാലി ഡയറീസില്‍ എത്തിയത്.
സ്വാതന്ത്രം അര്‍ദ്ധരാത്രിയില്‍, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. വര്‍ണ്യത്തില്‍ ആശങ്ക എന്ന സിനിമയില്‍ റോഷ്നയും കിച്ചുവും ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിച്ചിട്ടുണ്ട്. സുല്ല് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇന്‍സ്റ്റയില്‍ തങ്ങളുടെ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.
ഏറ്റവും കൂടുതല്‍ വൈറലായത് ഇവര്‍ സ്‌നേഹിച്ചു ആലിംഗനം ചെയ്തു നില്‍ക്കുന്ന ഒരു ചിത്രമായിരുന്നു. ഇരുവരുടെയും പ്രണയ ചിത്രത്തോടൊപ്പം ഇവരുടെ ടാറ്റും ശ്രദ്ധ നേടുകയും ചെയ്തു. പുതിയ വര്‍ഷം, പുതിയ സ്വപ്നങ്ങള്‍, പുതിയ അവസരങ്ങള്‍, നി നല്‍കുന്ന പ്രണയം മറ്റാര്‍ക്കും അനുഭവിക്കാന്‍ ആവില്ല.
അതാണ് അവനെ ഏറെ സ്‌പെഷ്യല്‍ ആക്കുന്നത് എന്നാണ് റോഷ്‌ന ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചതും. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറല്‍ ആയി മാറുന്നത്. കിച്ചുവും ആയുള്ള വിവാഹവാര്‍ത്ത താരം പുറത്ത് വിട്ടത് സോഷ്യല്‍ മീഡിയയിലൂടെ ആണ്. വിവാഹം ഉറപ്പിച്ചു എന്ന് പറഞ്ഞുകൊണ്ട് ഒന്നിച്ചുള്ള ചിത്രം ആണ് ഇരുവരും പങ്കുവെച്ചത്.
1100 ദിവസത്തെ സൗഹൃദവും പ്രണയവും… ഞങ്ങള്‍ വിവാഹിതരാവുന്ന വിവരം അറിയിക്കുകയാണ്. ഈ ജീവിതം ജീവിക്കാന്‍ സന്തോഷത്തോടെ കാത്തിരിക്കുകയാണ്.ട്രൂ ലൗ ഇപ്പോഴുമുണ്ടെന്ന് തെളിയിച്ചതിനും എന്നെ ഇങ്ങനെ സ്‌നേഹിച്ചതിനും നന്ദി. എല്ലാവരുടെയും പ്രാര്‍ത്ഥനയും സ്‌നേഹവും കൂടെ ഉണ്ടാകണം എന്നാണ് വിവാഹവാര്‍ത്ത പങ്കു വെച്ചു കൊണ്ട് റോഷ്‌ന ഇന്‍സ്റ്റയില്‍ കുറിച്ചത്.