in

വിവാഹ വേദിയിൽ ഷെർവാണി ധരിച്ച് അനന്തിന്റെയും രാധികയുടെയും പ്രിയപ്പെട്ട വളർത്തു നായ

അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹ ആഘോഷങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയെ. പ്രമുഖ താരങ്ങളടക്കം നിരവധി പേരാണ് വിവാഹത്തിന് എത്തിയത്. എന്നാൽ ആഘോഷത്തിനിടെ അംബാനി കുടുംബത്തിനൊപ്പം തിളങ്ങിയ മറ്റൊരാളുണ്ടായിരുന്നു, ‘ഹാപ്പി’. അനന്ത് അംബാനിയുടെയും രാധികയുടെയും പ്രിയപ്പെട്ട വളർത്തുനായയാണ് ഹാപ്പി. പിങ്കും ഗോൾഡനും കലർന്ന ഷെർവാണി ധരിച്ചാണ് ഹാപ്പി വിവാഹ വേദിയിലെത്തിയത്.

ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. വിവാഹത്തിന് അംബാനി കുടുംബത്തിനൊപ്പം വേദിയിലെത്തിയ ഹാപ്പി പിന്നീട് ഒറ്റയ്ക്കായി. ഇടയ്ക്ക് ഇഷ അംബാനിയുടെ മകൾ ഹാപ്പിയെ കെട്ടിപ്പിടിച്ച് കളിക്കുന്നതും കാണാം. അംബാനി കുടുംബത്തിലെ എല്ലാ പരിപാടിയിലും ഹാപ്പിയുടെ സാന്നിദ്ധ്യമുണ്ട്.

ഇതിനു മുൻപ് നടന്ന പ്രീവെഡ്ഡിംഗ് ആഘോഷങ്ങളിലും ഹാപ്പി തരംഗമായിരുന്നു. ആഘോഷത്തിനിടെ എടുത്ത അംബാനി കുടുംബ ചിത്രത്തിലുള്‍പ്പെട്ട ഹാപ്പി ഉണ്ടായിരുന്നു. ഗോള്‍ഡന്‍ റിട്രീവര്‍ വിഭാഗത്തില്‍പ്പെടുന്ന നായയാണിത്.ജാംനഗറില്‍ വെച്ചെടുത്ത കുടുംബ ഫോട്ടോയിലാണ് ഹാപ്പിയും ഇടംനേടിയത്.

മുകേഷ് അംബാനി, നിത അംബാനി, മക്കളായ ആകാശ്, ഇഷ, അനന്ത്, മരുമക്കളായ ശ്ലോക മേഹ്ത്ത,ആനന്ദ് പിരാമൽ, രാധിക മെര്‍ച്ചന്റ് എന്നിവരുള്‍പ്പെട്ട ചിത്രത്തിലാണ് ഹാപ്പിയുമുള്ളത്. അനന്തിന്റെ വിവാഹ നിശ്ചയ സമയത്ത് ഇരുവർക്കുമുള്ള മോതിരവുമായി വേദിയിൽ എത്തിയത് ഹാപ്പിയായിരുന്നു. ഇതിൻരെ വീഡിയോയും വലിയ രീതിയില്‍ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Written by admin

തിരുപ്പതി, മൂകാംബിക പോലെയുള്ളയിടങ്ങളിലേക്ക് എത്തിപ്പെടണമെങ്കില്‍ ഭഗവാന്മാര്‍ വിളിക്കണമെന്നാണ് വിശ്വാസം. നാളെ പോവണമെന്ന് വിചാരിച്ചാല്‍ എത്തിപ്പെടാന്‍ പറ്റുന്ന സ്ഥലങ്ങളല്ല ഇത് രണ്ടും, മൊട്ടയടിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രചന

ആറരലക്ഷം കോടി രൂപയുടെ ആസ്തിയുള്ളയാൾ 5000 കോടിയെടുത്ത് സ്വന്തം മകന്റെ കല്യാണം നടത്തിയെന്ന്, അദേഹം വിവാഹം നടത്താൻ കമ്പനിയുടെ ആധാരം പണയം വച്ചില്ല, നാട്ടുകാരുടെ നികുതിപ്പണം കയ്യിട്ട് വാരിയില്ല, റോഡ് ഷോ നടത്തിയില്ല, കുരുപൊട്ടിക്കുന്നവർക്ക് മറുപടിയുമായി അഞ്ജു പാർവതി പ്രഭീഷ്