in

ആറരലക്ഷം കോടി രൂപയുടെ ആസ്തിയുള്ളയാൾ 5000 കോടിയെടുത്ത് സ്വന്തം മകന്റെ കല്യാണം നടത്തിയെന്ന്, അദേഹം വിവാഹം നടത്താൻ കമ്പനിയുടെ ആധാരം പണയം വച്ചില്ല, നാട്ടുകാരുടെ നികുതിപ്പണം കയ്യിട്ട് വാരിയില്ല, റോഡ് ഷോ നടത്തിയില്ല, കുരുപൊട്ടിക്കുന്നവർക്ക് മറുപടിയുമായി അഞ്ജു പാർവതി പ്രഭീഷ്

അനന്ത് അമ്പാനിയുടേയും രാധിക മർച്ചൻ്റിൻ്റേയും വിവാഹ വിശേഷങ്ങൾ സോഷ്യലിടങ്ങളിൽ വൈറലായിരുന്നു. അംബാനി കുടുംബത്തിൽ നടക്കുന്ന കല്യാണത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രം​ഗത്തെത്തിയിരുന്നു. 5000 കോടി ചെലവിട്ടുകൊണ്ടുള്ള അംബാനി കല്യാണം പാവങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് സിപിഐ നേതാവിന്റെ അവകാശവാദം. ഇപ്പോളിതാ കുരുപൊട്ടിക്കുന്നവർക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്.

കുറിപ്പിങ്ങനെ

പങ്കുചേർന്ന എല്ലാവർക്കും സമ്മാനം നൽകിയാണ് കുടുംബം യാത്രയാക്കിയത്. രാജ്യത്തിൻ്റെ പ്രധാനമന്ത്രി ഉൾപ്ടെ മുതിർന്ന നേതാക്കളും രാജ്യത്തിന് പുറത്തുനിന്നുപോലുമുള്ള നേതാക്കൾ എത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു. തങ്ങളുടം സന്തോഷത്തിലേയ്ക്ക് ക്ഷണം സ്വീകരിച്ച് എത്തിയ അതിഥികൾക്ക് സൽക്കാരങ്ങൾക്ക് പുറമെ രണ്ട് കോടി വിലമതിക്കുന്ന സമ്മാനമാണ് അമ്പാനി കുടുംബം നൽകിയത്.

കാരണവന്മാരായിട്ട് ബിസിനസ്സ് ചെയ്ത് കൊണ്ട് വളർന്നു വന്ന ബിഗ് ഷോട്ട് ഫാമിലി. അവർ രാജ്യത്തിന്റെ നിയമവ്യവസ്ഥിതീകൾ അപ്പാടെ പാലിച്ചുക്കൊണ്ട് ബിസിനസ്സ് ചെയ്ത് കൃത്യമായി നികുതി അടച്ചു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് തങ്ങളുടേത് ആയ contribution ചെയ്ത് മുന്നോട്ട് പോവുന്നു. അതിന്റെ ഇളമുറ പയ്യന്റെ വിവാഹമാണ് ലോകം മൊത്തം ചർച്ച ചെയ്ത വിവാഹമാമാങ്കം. അതായത് ഉത്തമാ, ആരെയും പറ്റിക്കാതെയും തട്ടിക്കാതെയും വെട്ടിക്കാതെയും ആരുടെ കീശയിൽ നിന്നും കൈയിട്ട് വാരാതെയും പാരമ്പര്യമായി ലഭിച്ച ബിസിനസ്സ് തന്ത്രം കൊണ്ടും അധ്വാനം കൊണ്ടും സഹസ്രകോടീശ്വരനായി മാറിയ ഒരു വ്യക്തി അങ്ങേരുടെ സ്വത്തിന്റെ ചെറിയൊരു ശതമാനം കൊണ്ട് ഇളയ മകന്റെ വിവാഹം നടത്തിയെന്ന്!!

ആറരലക്ഷം കോടി രൂപയുടെ ആസ്തിയുള്ളയാൾ 5000 കോടിയെടുത്ത് സ്വന്തം മകന്റെ കല്യാണം നടത്തിയെന്ന്!! മുകേഷ് അംബാനി എന്ന ഏകദേശം 120 ബില്യൺ ഡോളർ net worth ഉള്ള ഇന്ത്യയിലെ നമ്പർ 1 വ്യവസായി ഏതാണ്ട് അമ്പത് ലക്ഷം പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും ജീവിക്കാനുള്ളത് contribute ചെയ്യുന്നയാളാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ടാക്സ് പേയിങ് കമ്പനികളുടെ ഉടമയുമാണ്. അദ്ദേഹം ഈ വിവാഹ മാമാങ്കം നടത്താൻ കമ്പനിയുടെ ആധാരം എടുത്ത് പണയം വച്ചില്ല. നാട്ടുകാരുടെ നികുതിപ്പണം കയ്യിട്ട് വാരുകയോ നാട്ടുകാരുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞു റോഡ് ഷോയോ നടത്തിയില്ല. അങ്ങേരുടെ പണം, അങ്ങേരുടെ ചോയ്സ്!!

അതിനിപ്പോ ഇതൊക്കെ ഇവിടെ പറയാൻ എന്താ കാര്യം എന്നല്ലേ??പതിവ് പോലെ പൊട്ടിയൊലിക്കുന്ന വിമർശന കുരുക്കളുമായി, ജീനിൽ അലിഞ്ഞുച്ചേർന്ന കുശുമ്പും കുന്നായ്മയും ബോഡിഷെയ്മിങ്ങും ഇരവാദവും ആയി പ്രബുദ്ധർ ഇറങ്ങിയിട്ടുണ്ട് ഇന്നലെ മുതൽ.


ഏത് പ്രബുദ്ധർ എന്നല്ലേ? ജനങ്ങളുടെ നികുതിപ്പണം കൈയിട്ട് വാരി സ്വന്തം കുടുംബത്തെ ബിസിനസ്സ് സാമ്രാജ്യം ആക്കിയ കാരണവരെ അരിയിട്ട് വാഴിക്കുന്ന പ്രബുദ്ധർ. യൂ മീൻ, പാവപ്പെട്ട വൃദ്ധജനങ്ങളുടെ പെൻഷൻ കാശ് മാസങ്ങളോളം കുടിശ്ശിക വരുത്തിയിട്ട്, ജനങ്ങളോട് മുണ്ട് മുറുക്കി ഉടുക്കൂ എന്ന് ആഹ്വാനം ചെയ്തിട്ട് കടവും കടത്തിന്മേൽ വട്ടിയുമായി നില്ക്കുന്ന സമയത്ത് കേരളീയം എന്ന ഭൂലോക ധൂർത്തും നവകേരളയാത്ര എന്ന തീറ്റസദസ്സും നടത്തിയ ദാറ്റ് രായാവ്?

ബൈ ദു ബൈ എങ്ങനെയാണ് വിമർശിക്കുന്നത്? നമ്പർ 1 കേരളത്തിലെ കെ നെറ്റ് വഴിയാണോ?? ഏയ്യ് അല്ല!! അംബാനിയുടെ സ്വന്തം ബ്രോഡ്ബാൻഡ് വഴി അപ്പൊ ചിത്രത്തിലെ രണ്ടാൾക്കും തലപ്പാവ് ഉണ്ടല്ലോ?? ഉണ്ട് പക്ഷേ അണ്ഡകടാഹ വ്യത്യാസം ഉണ്ട്. പയ്യന്റെ തലയിലെ തലപ്പാവ് പാരമ്പര്യമായി കോടികൾ ആസ്തിയുള്ള, ആ ആസ്തിയാവട്ടെ അധ്വാനിച്ചു ഉണ്ടാക്കിയ, രാജ്യത്തിന്‌, നാട്ടുകാർക്ക് ഗുണം ഉള്ള ഒരു കുടുംബത്തിലെ ഇളമുറയ്ക്ക് അലങ്കാരം !! മറ്റേത്, ഒന്നും പറയാനില്ല!! കിയ വീട്ടു മുറ്റത്ത് കിടന്ന് വെറുതെ തിരിയുന്നത് എന്തിനാ???

Written by admin

വിവാഹ വേദിയിൽ ഷെർവാണി ധരിച്ച് അനന്തിന്റെയും രാധികയുടെയും പ്രിയപ്പെട്ട വളർത്തു നായ

എന്റെ സ്വഭാവം അങ്ങനെയാണ്, അതിലും വലിയ കാര്യങ്ങൾ എനിക്ക് ചെയ്യാനുണ്ട്. വെറുതെ സന്തോഷത്തോടെ ഇരുന്നാൽ പോരെ. വല്ലവരുടെയും വായിലിരിക്കുന്ന ചീത്ത കേൾക്കുന്നത് എന്തിനാണ്