in

തിരുപ്പതി, മൂകാംബിക പോലെയുള്ളയിടങ്ങളിലേക്ക് എത്തിപ്പെടണമെങ്കില്‍ ഭഗവാന്മാര്‍ വിളിക്കണമെന്നാണ് വിശ്വാസം. നാളെ പോവണമെന്ന് വിചാരിച്ചാല്‍ എത്തിപ്പെടാന്‍ പറ്റുന്ന സ്ഥലങ്ങളല്ല ഇത് രണ്ടും, മൊട്ടയടിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രചന

മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ നടിയണ് രചന നാരായണൻകുട്ടി. ഈ ഒരു സീരിയലിലൂടെ തന്നെ രചന സിനിമയിലേക്കെത്തുകയും ചെയ്‌തു. പിന്നീട് മലയാള സിനിമയിലെ ഹാസ്യ നടിമാരിൽ മുൻനിരയിൽ തന്നെ താരം ഇടം നേടി. തിരുപ്പതിയില്‍ പോയി മൊട്ട അടിച്ചെന്ന് പറഞ്ഞു നടി പുറത്തു വിട്ട ചിത്രങ്ങള്‍ വളരെ പെട്ടന്നാണ് വൈറലായി മാറിയത്. ഇതിനോട് അനുബന്ധിച്ച് പല കഥകളും പുറത്തു വന്നു. സത്യത്തില്‍ നടി ഇത്രയും വലിയ സാഹസം കാണിച്ചത് എന്തിനാണെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടി വീണ നായര്‍.

രചന മൊട്ടയടിച്ചതിനെ പറ്റി പല കഥകളാണ് പ്രചരിക്കുന്നത്. ആദ്യം പറഞ്ഞത് മറിമായം ടീമിന്റെ സിനിമയുടെ വിജയത്തിന് വേണ്ടിയാണെന്നാണ്. സിനിമയുടെ റിലീസ് തീരുമാനിച്ചാല്‍ ഉടനെ തിരുപതിയില്‍ പോയി മൊട്ടയടിക്കുമെന്നാണ് ഞാന്‍ കേട്ട ഒരു കഥയെന്ന് വീണ നായര്‍ പറയുന്നു. ഇതല്ലാതെയും കഥകളുണ്ട്. വേറൊരു സിനിമയുടെ ലൊക്കേഷനില്‍ നിന്നും അറിഞ്ഞത് സിനിമയ്ക്ക് വേണ്ടിയല്ല, വേറെ ഏതോ പ്രോഗ്രാമിന്റെ വിജയത്തിന് വേണ്ടിയാണ് മൊട്ട അടിച്ചതെന്നാണ്. പിന്നെ അറിഞ്ഞത് അമ്മ അസോസിയേഷന് വേണ്ടിയാണെന്നാണ്. അമ്മയില്‍ പുതിയ ഭാരവാഹികളൊക്കെ വന്നിട്ടുണ്ട്. അപ്പോള്‍ അസോസിയേഷന്‍ നല്ല രീതിയില്‍ വരാന്‍ വേണ്ടിയാണ് രചന സ്വന്തം തല മൊട്ടയടിച്ചതെന്നാണ് മറ്റൊരു കഥയെന്ന് വീണ നായര്‍ പറയുന്നു.

ഇപ്പോളിതാ എന്തിനാണ് മൊട്ടയടിച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി. ശരിക്കും ഒരുപാട് കാലമായിട്ടുള്ള വഴിപ്പാട് ആയിരുന്നു ഇത്. തിരുപ്പതി, മൂകാംബിക പോലെയുള്ളയിടങ്ങളിലേക്ക് എത്തിപ്പെടണമെങ്കില്‍ ഭഗവാന്മാര്‍ വിളിക്കണമെന്നാണ് വിശ്വാസം.

നാളെ പോവണമെന്ന് വിചാരിച്ചാല്‍ എത്തിപ്പെടാന്‍ പറ്റുന്ന സ്ഥലങ്ങളല്ല ഇത് രണ്ടും. തനിക്ക് പതിനാല് വയസുള്ളപ്പോഴാണ് ആദ്യമായി തിരുപ്പതിയിലേക്ക് പോവുന്നത്. ഇനിയും അവിടെ പോയി തൊഴാന്‍ സാധിച്ചാല്‍ മൊട്ട അടിച്ചേക്കാമെന്ന് നേര്‍ന്നിരുന്നു. ആദ്യം പോയപ്പോഴും അങ്ങനൊരു ആഗ്രഹം ഉണ്ടായിരുന്നു. രണ്ടാം തവണ ഇതിന് വേണ്ടി പോയി, മൊട്ട അടിച്ചിട്ട് പോരുകയായിരുന്നു എന്നും രചന പറയുന്നു. എന്നാല്‍ ഈ മൊട്ട ഞങ്ങളുടെ സിനിമയ്ക്ക് വേണ്ടി ഇങ്ങ് എടുക്കുകയാണെന്നാണ് വീണ തമാശരൂപേണ പറയുന്നത്.

Written by admin

ഞാൻ വീട്ടിൽ മമ്മിയെ പോലും എടുത്ത് പൊക്കും, ആരോ​ഗ്യമുണ്ടെന്ന് കുറച്ച് അഹങ്കാരമുണ്ട്- റിമി ടോമി

വിവാഹ വേദിയിൽ ഷെർവാണി ധരിച്ച് അനന്തിന്റെയും രാധികയുടെയും പ്രിയപ്പെട്ട വളർത്തു നായ