in

ജീവിത്തതില്‍ ഇനിയൊരു കൂട്ട് വേണം. എനിക്ക് ഒരുപാട് സ്ഥാപനങ്ങളുണ്ട്. ഞാനും അമ്മയും മാത്രമേയുള്ളു. ഞങ്ങളെ കൊണ്ട് ഇത് ഒരുമിച്ച് കൊണ്ട് പോകാന്‍ സാധിക്കില്ല.

മലയാളികളുടെ പ്രിയപ്പെട്ട നർത്തകിയും അഭിനേത്രിയുമാണ് ശാലു മേനോൻ. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച നടിയാണ് ശാലു മേനോൻ. മിനിസ്‌ക്രീനിൽ ഏറെ ശ്രദ്ധേയയാ താരം ഒരു ഇടവേളയ്ക്ക് ശേഷം കറുത്തമുത്തിലെ കന്യ എന്ന വേഷത്തിലൂടെ ഗംഭീര മടങ്ങിവരവാണ് കാഴ്ചവെച്ചത്. മഞ്ഞിൽ വിരിഞ്ഞ് പൂവ് എന്ന സീരിയലിലും ശക്തമായ കഥാപാത്രം ശാലു ചെയ്തിരുന്നു. നൃത്തം അഭ്യസിക്കാൻ തുടങ്ങിയ ശാലു ഇപ്പോൾ നിരവധി നൃത്ത വിദ്യാലയങ്ങൾ നടത്തി വരികയാണ്. യൂട്യൂബിലും ശാലു സജീവമാണ്. താരത്തിന്റെ ഡാൻസ് വീഡിയോകൾ ഒക്കെ വളരെയധികം ശ്രദ്ധിക്കപ്പെടാറുണ്ട്.

ഇനിയൊരു വിവാഹമുണ്ടാവുമോ എന്നതിനെ പറ്റി സംസാരിക്കുകയാണ് നടി. ‘മുന്‍ ഭര്‍ത്താവ് എന്നെ കുറിച്ച് അഭിമുഖത്തില്‍ സംസാരിച്ചത് കണ്ടിരുന്നു. അദ്ദേഹത്തിന്റെ പ്രതികരണം രേഖപ്പെടുത്തി എന്നേ ഞാന്‍ കരുതുന്നുള്ളു. പിന്നെ ഞങ്ങള്‍ ഡിവോഴ്‌സ്ഡ് ആയി. ജീവിത്തതില്‍ ഇനിയൊരു കൂട്ട് വേണം. എനിക്ക് ഒരുപാട് സ്ഥാപനങ്ങളുണ്ട്. ഞാനും അമ്മയും മാത്രമേയുള്ളു. ഞങ്ങളെ കൊണ്ട് ഇത് ഒരുമിച്ച് കൊണ്ട് പോകാന്‍ സാധിക്കില്ല.

നമ്മളെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരാള്‍ കൂടെ ഉണ്ടാവണമെന്നുണ്ട്. പക്ഷേ ഉടനെ ഉണ്ടാവില്ല. ഇനിയൊരു വിവാഹം ഉണ്ടാവും. പക്ഷെ അതിനെ കുറിച്ചൊന്നും ചിന്തിക്കാന്‍ സമയമായില്ല. സമയമാവുമ്പോള്‍ നടക്കുമായിരിക്കും. എനിക്ക് പിന്തുണ തരുന്ന ഒരാാളായിരിക്കണം. ഈ ഫീല്‍ഡ് ഇതാണെന്ന് മനസിലാക്കണം. വീട്ടിലിരിക്കണമെന്ന് പറഞ്ഞാല്‍ തീര്‍ന്നില്ലേ. അങ്ങനെ ഒരാളെയാണ് താന്‍ നോക്കുന്നതെന്നും’ ശാലു മേനോന്‍ പറയുന്നു.

Written by admin

21 ദിവസത്തേക്ക് ഭക്ഷണം ഒഴിവാക്കി, വെള്ളം മാത്രം കുടിക്കും, പുതിയ വെല്ലുവിളി ഏറ്റെടുത്ത് രഞ്ജിനി ഹരിദാസ്

അമ്മ മലേഷ്യക്കാരി, പ്രായമായെങ്കിലും എനിക്ക് ഭക്ഷണം ഉണ്ടാക്കി തരാം എന്ന് പറയും, അമ്മക്കിഷ്ടം നൂഡിൽസ് പോലെയുള്ള ഭക്ഷണങ്ങൾ, ശോഭന പറഞ്ഞത്