in

49 ദിവസം ജയിൽ ജീവിതം, വില്ലത്തി വേഷങ്ങളിലൂടെ പ്രേഷകരുടെ പ്രിയ നടിയായി, സിനിമയിലും സീരിയലിലും തിളങ്ങുന്ന പ്രിയ നടി ശാലു മേനോന്റെ യഥാർത്ഥ ജീവിതം ഇങ്ങനെ..!

നടി എന്നതിൽ ഉപരി വിവാദങ്ങളിലൂടെയും ഉയർന്നു കേട്ടിട്ടുള്ള പേരാണു ശാലു മേനോൻ. നൃത്ത രംഗത്തും അഭിനയരംഗത്തും സജീവമായ ശാലുമേനോൻ രാഷ്ട്രീയ വിവാദങ്ങളിൽ പെട്ടത്തോടെ ഒരുപാടു ട്രോളപ്പെട്ടിരുന്നു. മലയാളികൾക്കു സീരിയലുകളിലൂടെയാണ് ശാലുവിനെ കൂടുതൽ പരിചയം. എന്തായാലും അതിൽ നിന്നൊക്കെ ഉയർത്തെഴുന്നേറ്റ താരം നൃത്ത രംഗത്ത് സജീവമായിരിക്കുകയാണു ഇപ്പോൾ.

ജീവിതത്തിൽ താൻ ഒരുപാട് അനുഭവിച്ചുവെന്നും മറ്റുള്ളവരെ കണ്ണടച്ചു വിശ്വസിച്ചതുകൊണ്ട് ഉണ്ടായതാണ് ആ പ്രശ്നങ്ങൾ എന്നും ശാലു മേനോൻ പറയുന്നു.അടുത്തിടെ നൽകിയ അഭിമുഖത്തിൽ താരം ഏറെയും പറഞ്ഞിരിക്കുന്നത് തന്റെ ജീവിത പാഠങ്ങളെ കുറിച്ചാണ്.ജീവിതത്തിൽ പലരെയും കണ്ണടച്ച് വിശ്വസിച്ചതുകൊണ്ട് ജയിലിൽ വരെ കിടക്കേണ്ടി വന്നിട്ടുണ്ട് ശാലുവിന്. ഇതെക്കുറിച്ചൊക്കെ മനസ് തുറന്നിരിക്കുകയാണ് താരം ഇപ്പോൾ.

കേൾക്കുന്നതെല്ലാം വിശ്വസിക്കരുതെന്നും കേട്ടതിലെ സത്യം തിരിച്ചറിഞ്ഞ ശേഷം മാത്രം പ്രതികരിക്കണം എന്നും താൻ പഠിച്ചെന്ന് ശാലു തുറന്നു പറഞ്ഞു. ആരെയെങ്കിലും വിശ്വസിക്കുന്നതിന് മുമ്പ് അവരെ നന്നായി മനസ്സിലാക്കാനുള്ള ശ്രമം നടത്തണമെന്നും നാം കാണുന്നതിനുമപ്പുറം വസ്തുതകൾ ഉണ്ടായേക്കുമെന്നും ശാലു അഭിപ്രായപ്പെട്ടു. എത്ര ശ്രമിച്ചാലും മനുഷ്യരെ പൂർണ്ണമായി മനസിലാക്കാൻ സാധിച്ചെന്ന് വരില്ലെന്നും എത്ര വിശ്വാസമുള്ള ആൾ പറഞ്ഞാലും കണ്ണടച്ച് വിശ്വസിക്കരുതെന്നും ശാലു പറഞ്ഞു.

തിക്താനുഭങ്ങളിൽ പ്രധാനം ആയിരുന്നു 49 ദിവസങ്ങളോളം ജയിലിൽ കഴിയേണ്ടി വന്നത്. അന്നാണ് ജീവിതത്തിലെ നിരവധി യാഥാർത്ഥങ്ങളെ തിരിച്ചറിഞ്ഞതെന്ന് ശാലു പറയുന്നു. ജയിൽ ജീവിതത്തിൽ പലതരം മനുഷ്യരെ കാണാൻ സാധിച്ചു. ഒറ്റപ്പെട്ടവർ ആയിരുന്നു ഏറെയും. കുടുംബത്താൽ ഉപേഷിക്കപെട്ടവരും ചെയ്തുപോയ തെറ്റിനെ ഓർത്തു പശ്ചാത്തപിക്കുന്നവരും ജാമ്യം കിട്ടിയിട്ടും ജയിലിൽ നിന്നും പോകാനിടമില്ലാത്തവരും അങ്ങനെ ആളുകൾ അങ്ങനെ നിരവധി.

ഇനി എന്റെ കാര്യം. ആരെന്തൊക്കെ പറഞ്ഞാലും ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്ന് എനിക്കുറപ്പുണ്ട്. അതുകൊണ്ട് ഞാൻ ഒന്നിനെയും ഭയന്നിട്ടില്ല, ആരെയും ഭയന്നിട്ടില്ല. അതിനുള്ള തെളിവാണു എന്റെ പിന്നീടുള്ള ജീവിതം. ഏറെ ആഘോഷിക്കപ്പെട്ടു എന്റെ ജയിൽ പ്രവേശനം. എന്നാൽ ജയിലിൽ നിന്നിറങ്ങിയിട്ടും ആരും എന്നെ കുറ്റപെടുത്തിയിട്ടില്ല.

എന്റെ മിനി സ്ക്രീൻ പ്രേക്ഷകരും വീണ്ടും ഇരു കയ്യും നീട്ടി എന്നെ സ്വീകരിച്ചു. താരത്തിന്റെ വിവാഹ ജീവിതവും അത്ര സുഖകരം അല്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ. സോളാർ കേസിൽപെട്ട് ജയിൽ വാസത്തിനു ശേഷം ആയിരുന്നു ശാലുവിന്റെ വിവാഹം നടക്കുന്നത്.

2016 ൽ ആയിരുന്നു നടൻ സജിയുമായി ശാലുവിന്റെ വിവാഹം നടന്നത്. ഇരുവരും ഒരുമിച്ചല്ല ഇപ്പോൾ താമസം എന്നും, എന്തൊക്കെയോ അസ്വാരസ്യങ്ങൾ ഇരുവർക്കും ഇടയിൽ ഉള്ളതായുള്ള ചില സൂചനകൾ അല്ലെ സജിയുടെ പോസ്റ്റുകളിൽ നിന്നും ഉയരുന്നത് എന്ന സംസാരവും സോഷ്യൽ മീഡിയയിൽ പരക്കെ നടക്കുന്നുണ്ട്. എന്നാൽ ഇതിനോട് ശാലു ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Written by Editor 2

ഞങ്ങൾ തമ്മിൽ മിക്കപ്പോഴും വഴക്കാണ്, എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം ചൊറിയും, സജിനുമായുള്ള വഴക്കിനെ കുറിച്ച് ഗോപിക പറയുന്നു

സർജറിക്ക് ഇടക്ക് അവരുടെ ഉദ്ദേശം തെറ്റാണെന്ന് എന്റെ മനസ് തിരിച്ചറിയുന്നുണ്ടായിരുന്നു, തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് മംമ്ത..!