നാളുകളായി അഭിനയരംഗത്ത് സജീവമാണ് ശാലു മേനോന്‍. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും താരം തിളങ്ങി. മികച്ച ഒരു നര്‍ത്തകി കൂടിയാണ് ശാലു. ഇപ്പോള്‍ കുറേ കാലമായി ടെലിവിഷന്‍ സീരിയലുകളിലാണ് ശാലു തിളങ്ങുന്നത്. ഇപ്പോള്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ശാലു പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധേയമാകുന്നത്. സീരിയലാണെങ്കിലും സിനിമയാണെങ്കിലും അഭിനയമൊക്കെ ഒന്ന് തന്നെയെന്നാണെന്ന് ശാലു മേനോന്‍ പറയുന്നു.
ശാലുവിന്റെ വാക്കുകള്‍ ഇങ്ങനെ: ‘അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഒരു നെഗറ്റീവ് കഥാപാത്രം ഞാന്‍ ചെയ്യുന്നത്. എന്റെ അഭിനയ ജീവിതത്തിന്റെ തുടക്ക കാലത്ത് നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്തിരുന്നു. അതിന് ശേഷം പിന്നീട് ചെയ്തതെല്ലാം പോസിറ്റീവ് കഥാപാത്രങ്ങള്‍ ആയിരുന്നു. ഇപ്പോള്‍ വീണ്ടും നെഗറ്റീവിലേക്ക് തിരിച്ചെത്തി. അനുപമ പക്ക നെഗറ്റീവ് ഷേഡുള്ള ഒരു കഥാപാത്രമാണ്. ഒരുപാട് അഭിനയ സാധ്യതകള്‍ ഉള്ള റോള്‍. നന്നായി ആസ്വദിച്ചാണ് അത് ചെയ്യുന്നത്. അല്ലെങ്കിലും നെഗറ്റീവ് റോള്‍ ചെയ്യുമ്‌ബോള്‍ ഒരു പ്രത്യേക എനര്‍ജിയാണ്. നമുക്ക് എന്തൊക്കെയോ കൂടുതല്‍ ആ കഥാപാത്രത്തിനായി ചെയ്ത് വെക്കാനുണ്ട് എന്ന ഒരു ഫീലാണ്.
അഭിനയത്തിന്റെ കാര്യത്തില്‍ സിനിമയിലും സീരിയലും തമ്മില്‍ ഒരു വ്യത്യാസവും തോന്നിയിട്ടില്ല. അഭിനയിക്കുന്ന സമയത്തെ അനുഭവങ്ങള്‍ ഒരേ പോലെ തന്നെയാണ്. ഔട്ട്പുട്ട് വരുമ്പോള്‍ ഒന്ന് ബിഗ് സ്‌ക്രീനും മറ്റൊന്ന് മിനിസ്‌ക്രീനും ആണെന്ന വ്യത്യാസം മാത്രമേയുള്ളു. ഒരു അഭിനേത്രി എന്ന നിലയില്‍ സിനിമയെയും സീരിയലിനെയും ഞാന്‍ രണ്ടായി കണ്ടിട്ടില്ല.
നമ്മുടെ മനസ് തിരിച്ചറിയുന്ന ഇടത്താണ് നമ്മുടെ ഉറ്റ സുഹൃത്തിന്റെ സ്ഥാനം. എന്റെ ബെസ്റ്റ് ഫ്രണ്ട് എന്റെ അമ്മയാണ്. അമ്മയുമായിട്ടാണ് എല്ലാം തുറന്ന് സംസാരിക്കുന്നത്. എന്ത് പ്രശ്നം ഉണ്ടെങ്കിലും അത് അമ്മയോട് പറഞ്ഞ് കഴിഞ്ഞാല്‍ പിന്നെ സമാധാനമാണ്. എന്റെ മനസ് അമ്മയ്ക്ക് അറിയാം. ആ പ്രശ്നത്തിനുള്ള കൃത്യമായ പരിഹാരം കാണാന്‍ അമ്മയ്ക്കാണ് സാധിക്കുക.പിന്നെയുള്ള സൗഹൃദങ്ങള്‍ ഡാന്‍സ് സ്‌കൂളിലെ വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളുമാണ്. സിനിമ, സീരിയല്‍ രംഗത്ത് എല്ലാവരുമായിട്ടും സൗഹൃദമുണ്ട്. ഒരാളുടെ പേര് എടുത്ത് പറയാന്‍ സാധിക്കില്ല