ബോഡിഷെയ്‌മിങ് ഏറ്റവുമധികം നേരിടേണ്ടി വന്ന നടിമാരില്‍ ഒരാളാണ് ഹണിറോസ്. സമൂഹ മാധ്യമങ്ങളിലും മറ്റും താരത്തിന് നിരവധി മോശം കമന്റുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. സമീപകാലത്ത് ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങിയിട്ടുള്ള ആളു കൂടിയാണ് ഹണിറോസ്. തുടരെയുള്ള ഉദ്ഘാടനങ്ങൾ കാരണമായിരുന്നു അവയെല്ലാം. ഇപ്പോഴിതാ ബോഡി ഷെയിമിംഗ് ചെയ്യുന്നത് കൊലപാതകം പോലെയാണെന്ന് പറയുകയാണ് താരം. വളരെ മോശമായ കാര്യമാണെന്നും ആരും ഒരിക്കലും അത് ചെയ്യരുതെന്നും താരം ഒരു മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പറയുന്നു.
‘സോഷ്യൽ മീഡിയയിലെ ബോഡി ഷെയിമിംഗ് കമന്റുകൾ ശ്രദ്ധിക്കാറുണ്ട്. അവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല. അവർ അവരുടെ ജോലി ചെയ്യട്ടെ, ഞാൻ എന്റെ ജോലിയായിട്ട് പോകുന്നു. ബോഡി ഷെയിമിംഗ് എനിക്കെതിരെയോ ആർക്കെതിരെയോ ആയാലും വളരെ മോശമായ കാര്യമാണ്. കൊലപാതകം ചെയ്യുന്നതും ഒരാളെ അബ്യൂസ് ചെയ്യുന്നതുപോലെയും വളരെ മോശമായ കാര്യമാണ്. അതേ വിഭാഗത്തിൽപ്പെടുന്ന വിഷയമാണിത്. കഴിയുമെങ്കിൽ ചെയ്യാതിരിക്കുക. ഇനി ചെയ്താലും എനിക്ക് പ്രശ്നമില്ല’
മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. 2005 ൽ വിനിയൻ ചിത്രമായ ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിൽ ചുവട് വെച്ചത്.